LiveTV

Live

Kerala

സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് കമ്മീഷണറെ അപായപ്പെടുത്താന്‍ ശ്രമം

മലപ്പുറം എടവണ്ണപ്പാറക്കടുത്ത് വെച്ചാണ് സംഭവം നടന്നതെന്നാണ് വിവരം.

സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന  കസ്റ്റംസ് കമ്മീഷണറെ അപായപ്പെടുത്താന്‍ ശ്രമം

സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം തലവന്‍ സുമിത്ത് കുമാറിനെ അപായപ്പെടുത്താൻ ശ്രമം. സുമിത്ത് കുമാര്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. കല്‍പ്പറ്റയില്‍ നിന്നും മടങ്ങവേ ഗൂഡസംഘം അപായപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പോസ്റ്റ്. സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. കസ്റ്റംസും അന്വേഷണം ആരംഭിച്ചു.

സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന  കസ്റ്റംസ് കമ്മീഷണറെ അപായപ്പെടുത്താന്‍ ശ്രമം

കല്‍പ്പറ്റയിലെ കസ്റ്റംസ് ഓഫീസിന്‍റെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവേയാണ് കൊച്ചി കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം തലവന്‍ കൂടിയായ സുമിത്ത് കുമാറിനെ അപായപ്പെടുത്താന്‍ ശ്രമം നടന്നത്. തന്‍റെ ഫേസ് ബുക്കിലൂടെ സുമിത്ത്കുമാറാണ് ഇക്കാര്യം പുറത്ത് പറഞ്ഞത്. ഒരു ഗൂഡസംഘം തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചു. ഇവര്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ എടുത്തുവെന്നും കസ്റ്റംസ് അന്വേഷണം ആരംഭിച്ചുവെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. കൂടാതെ ഈ ഗൂഡ സംഘത്തെയും അവരുടെ ഗോഡ്ഫാദറെയും പുറത്ത് കൊണ്ടുവരുമെന്നും സുമിത്ത് കുമാര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറ‍ഞ്ഞിട്ടുണ്ട്.

സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന  കസ്റ്റംസ് കമ്മീഷണറെ അപായപ്പെടുത്താന്‍ ശ്രമം

മലപ്പുറം എടവണ്ണപ്പാറക്കടുത്ത് വെച്ചാണ് സംഭവം നടന്നതെന്നാണ് വിവരം. ബൈക്കിലും കാറിലും എത്തിയ സംഘം യാത്ര തടസമുണ്ടാക്കി അപായപ്പെടുത്താന്‍ ശ്രമം നടത്തിയെന്നാണ് പരാതി. നേരത്തെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കൊടുവള്ളിയില്‍ നിന്നും മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. പലയിടത്തും റെയ്ഡും കസ്റ്റംസ് നടത്തിയിട്ടുണ്ട്. കൂടാതെ കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതും വലിയ വിവാദമായിരുന്നു.

അതെ സമയം സുമിത് കുമാറിനെ അപായപ്പെടുത്താന്‍ ശ്രമിച്ചതായുള്ള പരാതി ലഭിച്ചിട്ടില്ലെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ റൂറല്‍ എസ്.പിയും അറിയിച്ചു.