LiveTV

Live

Kerala

എം.സി കമറുദ്ദീൻ എം.എൽ.എ ജയിൽ മോചിതനായി

90 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് കമറുദ്ദീൻ പുറത്തിറങ്ങുന്നത്

എം.സി കമറുദ്ദീൻ എം.എൽ.എ  ജയിൽ മോചിതനായി

ഫാഷന്‍ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ജാമ്യം ലഭിച്ച എം.സി കമറുദ്ദീൻ എം.എൽ.എ ജയിൽ മോചിതനായി. 90 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് കമറുദ്ദീൻ പുറത്തിറങ്ങുന്നത്. 148 വഞ്ചനാ കേസുകളാണ് എം. സി കമറുദ്ദീനെതിരെയുണ്ടായിരുന്നത്.

ത​ന്നെ പ്ര​തി​യാ​ക്കി​യ​വ​ര്‍​ക്ക് കാ​ലം മാ​പ്പു​ന​ല്‍​കി​ല്ലെ​ന്ന് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ത​നി​ക്കെ​തി​രെ ഗൂ​ഡാ​ലോ​ച​ന ന​ട​ന്നു. സ​ത്യം ജ​ന​ങ്ങ​ൾ മ​ന​സി​ലാ​ക്കും. വി​ശ​ദ​മാ​യ കാ​ര്യ​ങ്ങ​ള്‍ പി​ന്നീ​ട് പ​റ​യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ല്‍​സ​രി​ക്ക​ണോ​യെ​ന്ന് പാ​ര്‍​ട്ടി പ​റ​യും. മ​ണ്ഡ​ല​ത്തി​ല്‍ ത​ന്‍റെ ഭൂ​രി​പ​ക്ഷം ഉ​യ​ര്‍​ന്ന​ത് മു​ത​ലാ​ണ് ഗൂ​ഡാ​ലോ​ച​ന തു​ട​ങ്ങി​യ​ത്.

ചന്തേര, കാസര്‍കോഡ്, പയ്യന്നൂര്‍ പൊലീസ് സ്റ്റേഷൻ പരിധികളില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്. കോടതികളിലെ മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാക്കി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലിൽ നിന്നും പുറത്തിറങ്ങി. ജയിലിൽ നിന്നും പുറത്തിറങ്ങിയാൽ നേരിട്ട് മഞ്ചേശ്വരം മണ്ഡലത്തിലെത്താനാണ് തീരുമാനം.

അ​തേ​സ​മ​യം കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ പൂ​ക്കോ​യ ത​ങ്ങ​ളും മ​ക​നും ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്.