ആരാധനാലയ നിർമാണം: സർക്കാർ നടപടി സ്വാഗതാർഹം - ജമാഅത്തെ ഇസ്ലാമി
ദീർഘകാലമായി മത വിശ്വാസികളുടെയും മത സംഘടനകളുടെയും ആവശ്യമായിരുന്നു ഇത്.

സംസ്ഥാനത്ത് മതപരമായ ആവശ്യങ്ങൾക്കും ആരാധനക്കുമുള്ള കെട്ടിടം നിർമിക്കുന്നതിന് അനുമതി നൽകാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങളിൽ നിക്ഷിപ്തമാക്കാനുള്ള മന്ത്രിസഭാ തീരുമാനം സ്വാഗതാർഹമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം. ഐ അബ്ദുൽ അസീസ് പ്രസ്താവനയിൽ പറഞ്ഞു. ദീർഘകാലമായി മത വിശ്വാസികളുടെയും മത സംഘടനകളുടെയും ആവശ്യമായിരുന്നു ഇത്. ജില്ലാകലക്ടറുടെ അനുമതി വേണമെന്ന നിലവിലെ നിബന്ധന ആരാധനാലയങ്ങളുടെ നിർമാണത്തിനും പുനഃനിർമാണത്തിനും വലിയ പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു.
ഈ സർക്കാർ അധികാരത്തിലെത്തിയപ്പോഴും ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. വൈകിയെങ്കിലും മന്ത്രിസഭ സ്വീകരിച്ച അനുകൂല തീരുമാനം നടപ്പാക്കാൻ വൈകിക്കൂടെന്നും എം.ഐ അബ്ദുൽ അസീസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.