LiveTV

Live

Kerala

ടൈറ്റാനിയം ഫർണസ് ഓയിൽ ചോർച്ച: അന്വേഷണത്തിന് മൂന്നംഗ സമിതി

റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുമാണ് സമിതി

ടൈറ്റാനിയം ഫർണസ് ഓയിൽ ചോർച്ച: അന്വേഷണത്തിന് മൂന്നംഗ സമിതി

ടൈ​റ്റാ​നി​യം ക​മ്പ​നി​യി​ലെ ഫ​ർ​ണ​സ് ഓ​യി​ൽ ചോ​ർ​ന്ന സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ മൂ​ന്നം​ഗ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ സ​മി​തി​യെ നി​യോ​ഗി​ച്ചു. വ്യ​വ​സാ​യ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഹ​നീ​ഷ്, കെ.എം.എം.എല്‍ എം.ഡി. എ​സ്.​ച​ന്ദ്ര​ബോ​സ്, മ​ല​ബാ​ർ സി​മ​ന്‍റ്സ് എം​ഡി എം.​മു​ഹ​മ്മ​ദാ​ലി എ​ന്നി​വ​രാ​ണ് സ​മി​തി​യി​ൽ. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുമാണ് സമിതി.

സം​ഭ​വ​ത്തി​ൽ മ​ല​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് നേ​ര​ത്തെ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ള​ക്ട​ർ ന​വ്ജ്യോ​ത് ഖോ​സ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഓയിൽ ചോർന്ന സംഭവത്തിൽ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചെന്നാണ് പ്രാഥമിക റിപ്പോർട്ട്.