മലപ്പുറത്ത് കാമ്പസ് ഫ്രണ്ട് പ്രവർത്തകന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്
മലപ്പുറം കുന്നുമ്മൽ സ്വദേശി ഷിബിലിയുടെ വീട്ടിലാണ് പരിശോധന
മലപ്പുറത്ത് കാമ്പസ് ഫ്രണ്ട് പ്രവർത്തകന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നു. മലപ്പുറം കുന്നുമ്മൽ സ്വദേശി ഷിബിലിയുടെ വീട്ടിലാണ് പരിശോധന.
ഇഡി നേരത്തെ അറസ്റ്റ് ചെയ്ത കാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൌഫ് ശരീഫുമായി ബന്ധപ്പെട്ട കേസിലാണ് ഷിബിലിയുടെ വീട്ടിലും റെയ്ഡ് നടക്കുന്നത് എന്നാണ് അറിയുന്നത്. റൌഫ് ശരീഫിന്റെ അക്കൌണ്ടില്‍ നേരത്തെ 2 കോടിയോളം രൂപ ഇഡി കണ്ടെത്തിയിരുന്നു. ഈ പണവുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തി എന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ഒരുമണിക്കൂര്‍ മുമ്പാണ് ഷിബിലിയുടെ വീട്ടില്‍ പൊലീസ് റെയ്ഡ് ആരംഭിച്ചത്. വിവമരമറിഞ്ഞ് സ്ഥലത്തെത്തിയ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ വീടിനുമുമ്പില്‍ പ്രതിഷേധിക്കുന്നുണ്ട്.