എല്‍.ഡി.എഫ് ഭരണകാലത്ത് ഒന്നര ലക്ഷത്തിലധികം നിയമനങ്ങള്‍ നടന്നു; കണക്ക് അവതരിപ്പിച്ച് മുഖ്യമന്ത്രി
ഒഴിവുകള്‍ വേഗത്തില്‍ നികത്താനും പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

മന്ത്രിസഭാ യോഗത്തില്‍ നിയമനങ്ങളുടെ കണക്ക് വിശദീകരിച്ച് മുഖ്യമന്ത്രി. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഒന്നര ലക്ഷത്തിലധികം നിയമനങ്ങള്‍ നടന്നു. ഒഴിവുകള്‍ വേഗത്തില്‍ നികത്താനും പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. സിവില്‍ സപ്ലൈസ് വകുപ്പില്‍ 206 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. യു.ഡി.എഫ് സര്‍ക്കാര്‍ മരവിപ്പിച്ച തസ്തികകള്‍ പുനരുജ്ജീവിപ്പിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.