ശബരിമല വിഷയത്തില്‍ എന്‍.എസ്.എസിന് ചെന്നിത്തലയുടെ മറുപടി; 'യു.ഡി.എഫ് ഒന്നും ചെയ്തില്ലെന്ന് പറയുന്നത് ശരിയല്ല'
ആവശ്യമെങ്കില്‍ എന്‍.എസ്.എസ് ഭാരവാഹികളുമായി നേരിട്ട് സംസാരിക്കുമെന്നും ചെന്നിത്തല

ശബരിമലയിലെ എന്‍.എസ്.എസ് പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്ന് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ യു.ഡി.എഫ് ഒന്നും ചെയ്തില്ലെന്ന് പറയുന്നത് ശരിയല്ല. നിയമസഭയിലും പാര്‍ലമെന്റിലും ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. ആവശ്യമെങ്കില്‍ എന്‍.എസ്.എസ് ഭാരവാഹികളുമായി നേരിട്ട് സംസാരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. അധികാരത്തിലെത്തിയാല്‍ നിയമനിര്‍മ്മാണം നടത്തുമെന്ന യുഡിഎഫിന്റെ പ്രഖ്യാപനത്തിന് ആത്മാര്‍ഥതയില്ലെന്ന് എന്‍.എസ്.എസ് ഇന്നലെ ആരോപിച്ചിരുന്നു.
റാങ്ക് ഹോള്‍ഡേഴ്സിനെ സമരം ചെയ്യാന്‍ പ്രേരിപ്പിച്ചത് പ്രതിപക്ഷമല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഉദ്യോഗാര്‍ഥികള്‍ക്ക് മറ്റൊരു മാര്‍ഗവുമില്ലാത്തത് കൊണ്ടാണ് സമരത്തിനിറങ്ങിയത്. അനധികൃത നിയമനങ്ങള്‍ തകൃതിയായി നടക്കുകയാണ്. 3 ലക്ഷത്തോളം ആളുകളെയാണ് പിന്‍വാതില്‍ വഴി നിയമിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.