തൊഴില്‍ തട്ടിപ്പ് കേസില്‍ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് പരാതിക്കാരന്; തട്ടിപ്പിന് സഹായകമാകുന്നത് സരിതയുടെ ഉന്നത ബന്ധങ്ങള്‍
പരാതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതോടെ ജീവന് ഭീഷണിയുണ്ടെന്ന് പരാതിക്കാരന്

തൊഴില്‍ തട്ടിപ്പ് കേസില്‍ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് സംശയിക്കുന്നതായി പരാതിക്കാരനായ അരുണ്‍ മീഡിയവണിനോട്. കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നുണ്ട്. തട്ടിപ്പിന് സഹായകമാകുന്നത് സരിതയുടെ ഉന്നത ബന്ധങ്ങളാണ്. സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് മന്ത്രിയുടെ ഓഫീസില്‍ എത്താന്‍ പറഞ്ഞപ്പോഴാണ് ഇത് ബോധ്യപ്പെട്ടത്. പരാതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതോടെ ജീവന് ഭീഷണിയുണ്ട്. പാര്‍ട്ടി നേതാക്കള്‍ക്ക് സംഭവത്തില്‍ നേരിട്ട് പങ്കില്ലെന്നും കേസിലേക്ക് ഇവരെ വലിച്ചിഴയ്ക്കുകയാണെന്നും അരുണ്‍ പറഞ്ഞു.