മലപ്പുറത്ത് ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് മരണം
ഗുഡ്സ് ഓട്ടോയില്‍ യാത്ര ചെയ്തിരുന്ന മൂന്ന് പേരാണ് മരിച്ചത്.
മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം. മങ്കട വേരുംപുലാക്കലിലാണ് അപകടമുണ്ടായത്. സ്വകാര്യ ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം.
വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. ഗുഡ്സ് ഓട്ടോയില്‍ യാത്ര ചെയ്തിരുന്ന മൂന്ന് പേരാണ് മരിച്ചത്. മൂന്ന് പേരും മുക്കം സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. ഒരാളുടെ പേര് ഷിജു എന്നാണ്. മറ്റ് രണ്ട് പേരുടെ വിവരങ്ങള്‍ ലഭ്യമല്ല.
ഗുഡ്സ് വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നിരുന്നു. വണ്ടി പൊളിച്ചാണ് ആളുകളെ പുറത്തെത്തിച്ചത്. മൃതദേഹങ്ങള്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി.