റൌഫ് ഷെരീഫിനെ ലക്നൗ ജയിലിലേക്ക് മാറ്റണം: ഇ.ഡിയുടെ അപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും
റൌഫ് ഷെരിഫ് നല്കിയ ജാമ്യഹര്‍ജിയും വെള്ളിയാഴ്ച വിധി പറയാന്‍ മാറ്റി

കാമ്പസ് ഫ്രണ്ട് നേതാവ് റൌഫ് ഷെരീഫിനെതിരെ ഇ.ഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസ് ലക്നൗ കോടതിയുടെ പരിധിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്കിയ ഹരജി വെളളിയാഴ്ച പരിഗണിക്കാന്‍ മാറ്റി.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഇ.ഡി അപേക്ഷ നല്‍കിയത്. റൗഫ് ഷെരിഫ് നല്കിയ ജാമ്യഹര്‍ജിയും വെളി്യാഴ്ച വിധി പറയാന്‍ മാറ്റി.
ഹഥ്റാസ് കലാപ ശ്രമക്കേസില്‍ സിദ്ദീഖ് കപ്പൻ ഉൾപ്പെടെയുള്ളവർക്കെതിരെ ലക്നൗ കോടതിയിലാണ് കേസ് ചുമത്തിയിരിക്കുന്നത്. പ്രതികളുടെ ഹഥ്റാസ് യാത്രക്കായുള്ള ഫണ്ട് കൈമാറിയത് റൗഫ് ഷെരീഫ് ആണെന്നാണ് ഇഡിയുടെ ആരോപണം. കംപസ് ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾക്ക് ഫണ്ട് കൈകാര്യം ചെയ്യുന്നത് റൗഫ് വഴിയാണെന്നും ഇതിനായി വിദേശത്ത് നിന്നടക്കം റൗഫിന്റെ അക്കൗണ്ടുകളിലേക്ക് കോടിക്കണക്കിന് രൂപയെത്തിയെന്നും ഇ ഡി ആരോപിക്കുന്നു.