LiveTV

Live

Kerala

കെഎസ്ആർടിസി ബസ് മോഷ്ടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ

പാരിപ്പള്ളിയിൽ നിന്ന് ഉച്ചയോടെയാണ് ബസ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

കെഎസ്ആർടിസി ബസ് മോഷ്ടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ

കൊല്ലം കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് മോഷണം പോയ കെഎസ്ആർടിസി ബസ് കണ്ടെത്തി. പാരിപ്പള്ളിയിൽ നിന്ന് ഉച്ചയോടെയാണ് ബസ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. മോഷ്ടാക്കൾ വാഹനം കടത്തി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു.

KL 15 7508 നമ്പർ 'വേണാട്' ബസാണ് മോഷ്ടിക്കപ്പെട്ടത്. ഇന്നലെ രാത്രി 9.30നാണ് ഷെഡ്യൂൾ പൂർത്തിയാക്കി ബസ് സർവീസിനായി ഗ്യാരേജിൽ കയറ്റിയത്. സർവീസ് പൂർത്തിയാക്കിയ ശേഷം 12.30 ഓടെ ബസ് ഡിപ്പോയ്ക്ക് സമീപമുള്ള കൊട്ടാരക്കര മുൻസിപ്പാലിറ്റി ഓഫീസിന് മുന്നിലാണ് പാർക്ക് ചെയ്തിരുന്നത്. ഇത് കഴിഞ്ഞ് ഇന്ന് രാവിലെ ഡ്രൈവർ ബസ് എടുക്കാൻ ചെല്ലുമ്പോഴാണ് മോഷണം മനസ്സിലാകുന്നത്. തുടർന്ന് കൊട്ടാരക്കര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പാരിപ്പള്ളിയിൽ ബസ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

വാഹനം പൊലീസ് കസ്റ്റഡിയിലെടുത്ത് കൊട്ടാരയിൽ എത്തിച്ചു. ബസ് കടത്തികൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.