യു.എ.ഇയിൽ കുടുങ്ങിയവർക്ക് സഹായമെത്തിക്കണമെന്ന് എം.കെ മുനീർ
ഭക്ഷണത്തിനും മറ്റു കാര്യങ്ങൾക്കും ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഇന്ത്യൻ എംബസി വഴി സൗകര്യം ഏർപ്പെടുത്തണം

സൗദി യാത്രക്കായി യു.എ.ഇയിൽ എത്തി കുടുങ്ങിയവർക്ക് സഹായം എത്തിക്കണമെന്നാവിശ്യപ്പെട്ട് ഡോ. എം കെ മുനീർ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഭക്ഷണത്തിനും മറ്റു കാര്യങ്ങൾക്കും ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഇന്ത്യൻ എംബസി വഴി സൗകര്യം ഏർപ്പെടുത്തണം. നാട്ടിൽ തിരികെ എത്തിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവനോടും വിഷയത്തിൽ ഇടപെടാൻ ആവശ്യപെട്ടിട്ടുണ്ട്.
