നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം - ബി.ജെ.പി ധാരണയെന്ന് കെ.പി.എ മജീദ്
ധാരണകൊണ്ട് സി.പി.എം ഉദ്ദേശിക്കുന്നത് ബി.ജെ.പിയെ പ്രതിപക്ഷത്തെത്തിക്കുയാണെന്നും മജീദ് പറഞ്ഞു

മഞ്ചേശ്വരവും, പാലക്കാടും അടക്കമുള്ള 10 സീറ്റുകളില്‍ ബി.ജെ.പിയെ വിജയിപ്പിക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ധാരണയുണ്ടാക്കിയെന്ന് മുസ്ലിം ലീഗ്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയനും ബി.ജെ.പി ദേശീയ പ്രസിഡന്റായിരുന്ന കേന്ദ്ര മന്ത്രി നിധിന് ഗഡ്ഗരിയും തമ്മിലാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആരോപിച്ചു.
ധാരണകൊണ്ട് സി.പി.എം ഉദ്ദേശിക്കുന്നത് ബി.ജെ.പിയെ പ്രതിപക്ഷത്തെത്തിക്കുയാണെന്നും മജീദ് പറഞ്ഞു. മഞ്ചേശ്വരം,പാലക്കാട് അടക്കമുള്ള സീറ്റുകളില്‍ സി.പി.എം ബിജെപിക്ക് വോട്ട് ചെയ്യും. ഒരു മണ്ഡലത്തില്‍ 5000 വോട്ട് ബി.ജെ.പിക്ക് നല്‍കാനാണ് സി.പി.എം തീരുമാനമെന്നും കെ.പി.എ മജീദ് കൂട്ടിച്ചേര്‍ത്തു.