തൊഴിൽ തട്ടിപ്പ് കേസിൽ സരിതക്ക് കുരുക്കായി ശബ്ദരേഖ
പിൻവാതിൽ നിയമനത്തിന് പിന്നിൽ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും പങ്കെന്നും സരിതയുടെ ശബ്ദരേഖ

തൊഴിൽ തട്ടിപ്പ് കേസിൽ പ്രതി സരിത എസ് നായർക്ക് കുരുക്കായി ശബ്ദരേഖ. ആരോഗ്യ കേരളം പദ്ധതിയിൽ നാലു പേർക്ക് ജോലി നൽകിയെന്ന് പരാതിക്കാരനുമായുള്ള സംഭാഷണത്തിൽ സരിത പറയുന്നു. പിൻവാതിൽ നിയമനത്തിന് പിന്നിൽ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും പങ്കെന്നും സരിതയുടെ ശബ്ദരേഖ.
തൊഴില്‍ തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയെന്ന് കരുതുന്ന സരിതക്കെതിരെ ഉള്‍പ്പെടെ പൊലീസിന്റെ മെല്ലെപ്പോക്കെന്ന ആക്ഷേപം തുടരുന്നതിനിടെയാണ് സരിതയുടെ നിര്‍ണായക വെളിപ്പെടുത്തലുള്ള ശബ്ദരേഖ പുറത്ത് വന്നത്. പിന്‍വാതില്‍ നിയമനമാണ് നടത്തുന്നതെന്ന് സമ്മതിക്കുന്ന സരിത, ആരോഗ്യ കേരളം പദ്ധതിയിലും നാല് പേരെ ഇങ്ങനെ ജോലിക്ക് കയറ്റിയെന്ന് വെളിപ്പെടുത്തുന്നു.
"പിഎസ്സി എഴുതിക്കയറുകയല്ലല്ലോ. നമ്മള് ഒരുപാട് ക്ഷമ എടുക്കണം ഇതില്‍. ഞാനിപ്പോ ദാ നാല് പേരെ ആരോഗ്യ കേരളം മൂന്ന് മാസത്തിന്റെ പരിശ്രമത്തിനൊടുവിലാണ് ആരോഗ്യ കേരളത്തില്‍ അത് ചെയ്തത്. ഞാന്‍ ഓപ്പണായിട്ട് പറഞ്ഞെന്നേ ഉള്ളൂ. ദയവ് ചെയ്ത് വിവാദമുണ്ടാക്കരുത്. നമുക്ക് എങ്ങനെയെങ്കിലും ഇതിനകത്ത് കയറിപ്പറ്റുക എന്നുള്ളതേയുള്ളൂ. കയറിപ്പറ്റിയാല്‍ നമ്മള്‍ക്ക് പറ്റിപ്പിടിച്ചിരിക്കാനുള്ള അവസരം എല്ലാര്‍ക്കുമുണ്ട്. അതിനകത്ത് നമുക്ക് സഹായം ചെയ്ത് തന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രശ്നം വരരുത്. പൊളിറ്റീഷ്യന്‍സ് എന്തുമായിക്കോട്ടെ, അതവിടെ നില്ക്കട്ടെ. ഉദ്യോഗസ്ഥര്‍ എന്ന് പറയുന്ന ഒരു വിങ് ആണ് ചെയ്ത് തരുന്നത്. മറ്റുള്ളവരുടെ ഇന്സ്ട്രക്ഷന് അനുസരിച്ച് അവരെടുക്കുന്ന റിസ്കാണത്. ആ ബ്യൂറോക്രസിയില്‍ അവരെ നമ്മള് ബലിയാടാക്കുന്നത് ദോഷമാണ്".
ഒരു ജോലി കൊടുക്കുമ്പോള്‍ ആ ഫാമിലിയിലുള്ളവര്‍ മൊത്തം ജോലി കൊടുത്ത പാര്‍ട്ടിക്ക് വേണ്ടി നില്‍ക്കുമെന്നതാണ് അവരുടെ ധാരണയെന്നും സംഭാഷണത്തിനിടെ സരിത വിശദീകരിക്കുന്നുണ്ട്. തട്ടിപ്പിനിരയായ പരാതിക്കാരുടെ ഇടനിലക്കാരനായ അരുണും സരിതയും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നത്. കേസില്‍ പ്രതികളായ സരിത, കുന്നതുകാല്‍ വാര്‍ഡംഗം രതീഷ്, സുഹൃത്ത് ഷൈജു എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയെങ്കിലും ഇതുവരെ ആരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.