LiveTV

Live

Kerala

ശബരിമല യുഡിഎഫിന്‍റെ രാഷ്ട്രീയ അജണ്ടയല്ല: ഉമ്മൻചാണ്ടി

വിശ്വാസികളോടൊപ്പമാണോ സർക്കാരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല

ശബരിമല യുഡിഎഫിന്‍റെ രാഷ്ട്രീയ അജണ്ടയല്ല: ഉമ്മൻചാണ്ടി

ശബരിമല സ്ത്രീപ്രവേശന വിഷയം യുഡിഎഫിന്‍റെ രാഷ്ട്രീയ അജണ്ടയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മൻചാണ്ടി. കോണ്‍ഗ്രസും യുഡിഎഫും ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കിയിട്ടില്ല. വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാടാണ് യുഡിഎഫ് എന്നും സ്വീകരിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പ് രംഗത്ത് ശബരിമല സ്ത്രീ പ്രവേശനം സജീവ ചര്‍ച്ചയാവുകയാണ്. വിശ്വാസികളോടൊപ്പമാണോ സർക്കാരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ശബരിമല വിഷയം യുഡിഎഫിന്റെ രാഷ്ട്രീയ അജണ്ടയാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. പുറത്തിറക്കിയ ശബരിമല കരട് നിയമത്തില്‍ പോരായ്മകളുണ്ടെങ്കിൽ ജനങ്ങൾക്ക് അറിയിക്കാൻ അവസരമുണ്ടാക്കുമെന്ന് കെ സുധാകരന്‍ എംപി വ്യക്തമാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയുടെ കനത്ത പരാജയത്തിന് കാരണം ശബരിമലയാണെന്ന് യുഡിഎഫ് വിലയിരുത്തുന്നു. ശബരിമല രാഷ്ട്രീയ അജണ്ടയല്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയെങ്കിലും, യുഡിഎഫ് നിര്‍ണായക പ്രചാരണ വിഷയമായി സ്ത്രീപ്രവേശനത്തെ മാറ്റുകയാണ്. ഇരുതല മൂര്‍ച്ചയുള്ള വിഷയമായത് കൊണ്ട് യുഡിഎഫ് നീക്കത്തില്‍ കരുതലോടെ പ്രതികരിച്ചാല്‍ മതിയെന്നാണ് ഇടത് മുന്നണി തീരുമാനം.