പി.ബി നൂഹിന് കോവിഡ്
അദ്ദേഹവുമായി സമ്പർക്കം പുലർത്തിയവർ ടെസ്റ്റിന് വിധേയരാകണമെന്നും, ജാഗ്രത പാലിക്കണമെന്നും കുറിപ്പിൽ പറയുന്നു.

പി.ബി നൂഹിന് കോവിഡ് പോസിറ്റിവ്. രോഗ ലക്ഷണങ്ങളോടെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പി.ബി നൂഹ് ഐ.എ.എസ് തന്നെയാണ് കോവിഡ് ബാധിച്ച കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. അദ്ദേഹവുമായി സമ്പർക്കം പുലർത്തിയവർ ടെസ്റ്റിന് വിധേയരാകണമെന്നും, ജാഗ്രത പാലിക്കണമെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
പത്തനംതിട്ട ജില്ലാ കലക്ടറായിരുന്ന പിബി നൂഹിന് കഴിഞ്ഞ ദിവസമാണ് അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫിസര്‍, ഇലക്ഷന് ഡിപാര്‍ട്ട്മെന്റ് സെക്രട്ടറി എന്നീ പദവികളില്‍ നിയമനം ലഭിക്കുന്നത്.