വൈരുധ്യാത്മക ഭൗതികവാദം; വിശദീകരണവുമായി എം.വി ഗോവിന്ദന്
ആനയെ കാണാന്‍ കുരുടന്മാര് പോയ പോലെയാണ് തന്റെ പ്രസ്താവന മനസിലാക്കാതെ ഓരോരുത്തരും വിമര്‍ശിക്കുന്നത്

ഇന്ത്യന്‍ സമൂഹത്തില്‍ വൈരുധ്യാത്മക ഭൗതികവാദം പ്രായോഗിമല്ലെന്ന വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന്. പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഇതുതന്നെയാണ് പാര്‍ട്ടിയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
ആനയെ കാണാന്‍ കുരുടന്മാര് പോയ പോലെയാണ് തന്റെ പ്രസ്താവന മനസിലാക്കാതെ ഓരോരുത്തരും വിമര്‍ശിക്കുന്നത്. വൈരുധ്യാത്മക ഭൗതികവാദം ഇന്ത്യയില്‍ പ്രായോഗികമല്ലെന്നല്ല, നിലവിലെ സാഹചര്യം പരിഗണിച്ച് വേണം അതു നടപ്പിലാക്കാന്‍ എന്നതാണ് താന്‍ പറഞ്ഞതെന്നും എംവി ഗോവിന്ദന് മാധ്യമങ്ങളോട് വിശദീകരിച്ചു.
ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിശാല ബെഞ്ചിന്റെ വിധി വന്ന ശേഷം എല്ലാ വിഭാഗവുമായി ചര്‍ച്ച ചെയ്ത് പരിഹാരം കാണുമെന്നും എംവി ഗോവിന്ദന് വ്യക്തമാക്കി.