LiveTV

Live

Kerala

പാലക്കാട് അമ്മ ആറ് വയസുകാരനെ കഴുത്തറുത്ത് കൊന്നു

പൂളക്കാട് സ്വദേശി ഷഹീദയാണ് കുളിമുറിയിൽ വെച്ച് മകനെ കൊലപ്പെടുത്തിയത്.

പാലക്കാട് അമ്മ ആറ് വയസുകാരനെ കഴുത്തറുത്ത് കൊന്നു

പാലക്കാട് ആറ് വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പൂളക്കാട് സ്വദേശി ഷാഹിദയാണ് മകൻ അമീനെ കൊലപ്പെടുത്തിയത്. ഷാഹിദയെ പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

പുലർച്ചെ നാല് മണിയോടെയാണ് സംഭവം. ഒപ്പം കിടന്നുറങ്ങിയ ആറ് വയസുകാരനെയാണ് അമ്മ കുളിമുറിയിലെത്തിച്ച് കഴുത്തറുത്ത് കൊന്നത്. തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭ‍ർത്താവും മറ്റു രണ്ടു കുഞ്ഞുങ്ങളും സംഭവം അറിഞ്ഞിരുന്നില്ല. കൊലപാതകത്തിന് ശേഷം പുറത്തിറങ്ങിയ ഷാഹിദ പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് വിവരമറിയിച്ചു. പാലക്കാട് എസ്.പി ഉൾപ്പെടെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തി.

വിദേശത്തായിരുന്ന ഭർത്താവ് നാട്ടിലെത്തി ഡ്രൈവറായി ജോലി ചെയ്യുകയാണ്. കുടുംബപ്രശ്നങ്ങള്‍ ഇവരെ അലട്ടിയിരുന്നു. ഷാഹിദക്ക് മാനസിക വിഭ്രാന്തി ഉണ്ടായിരുന്നുവെന്ന് കുടുംബം പറയുന്നു.