മലപ്പുറം പെരുമ്പടപ്പ് സ്കൂളിലും കോവിഡ് വ്യാപനം
അധ്യാപകരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പരിശോധന നടത്തിയത്
മലപ്പുറം പെരുമ്പടപ്പ് വന്നേരി സ്കൂളിലും കോവിഡ് വ്യാപനം. 33 അധ്യാപകർക്കും 43 വിദ്യാർത്ഥികൾക്കും കോവിഡ് സ്ഥിരീകരിച്ചു. പരിശോധിച്ച 53 വിദ്യാർത്ഥികളിൽ 43 പേർക്കും, 33 അധ്യാപകരിൽ 33 പേർക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. അധ്യാപകരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പരിശോധന നടത്തിയത്.