LiveTV

Live

Kerala

അധികാരത്തിലെത്തിയാൽ യുപി മാതൃകയിൽ ലൗ ജിഹാദ് നിയമം കൊണ്ടുവരും: കെ സുരേന്ദ്രൻ

ദേവസ്വം വരുമാനം സർക്കാർ കൊള്ളയടിക്കുകയാണ് എന്നും സുരേന്ദ്രൻ ആരോപിച്ചു

അധികാരത്തിലെത്തിയാൽ യുപി മാതൃകയിൽ ലൗ ജിഹാദ് നിയമം കൊണ്ടുവരും: കെ സുരേന്ദ്രൻ

കോഴിക്കോട്: കേരളത്തിൽ അധികാരത്തിലെത്തിയാൽ ഉത്തർപ്രദേശ് മാതൃകയിൽ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടു വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ലവ് ജിഹാദ് തടയാൻ ശക്തമായ നിയമം വേണമെന്നും കോൺഗ്രസിനോ സിപിഎമ്മിനോ അതിനുള്ള ധൈര്യമുണ്ടോ എന്നും സുരേന്ദ്രൻ ചോദിച്ചു. വിശ്വാസികളുടെ കാര്യത്തിൽ പരസ്യപ്രസ്താവനകൾ ഇറക്കിയതു കൊണ്ട് കാര്യമില്ല. ശക്തമായ നടപടിയാണ് ആവശ്യം- അദ്ദേഹം ആവശ്യപ്പെട്ടു.

ദേവസ്വം വരുമാനം സർക്കാർ കൊള്ളയടിക്കുകയാണ് എന്നും സുരേന്ദ്രൻ ആരോപിച്ചു. ദേവസ്വം ബോർഡുകൾ പിരിച്ചുവിട്ട് കേരളത്തിലെ ക്ഷേത്രങ്ങളെ രാഷ്ട്രീയ മുക്തമാക്കാൻ തയ്യാറാണോ എന്ന് കോൺഗ്രസിനോടും സിപിഎമ്മിനോടും ചോദിക്കുന്നു. ബിജെപി അധികാരത്തിൽ വന്നാൽ കേരളത്തിലെ ദേവസ്വം ബോർഡുകൾ പിരിച്ചുവിടും- അദ്ദേഹം പറഞ്ഞു.

ഇപ്പോൾ ഭക്ഷണത്തെയും വസ്ത്രത്തെയും വർഗീയവത്കരിച്ചിരിക്കുകയാണ്. ഇതെല്ലാം വെറുതെ ഉണ്ടാകുന്നതല്ല. മതത്തിന്റെ ശാസനകളാണ്. ഇനിയിപ്പോൾ ഹോട്ടലുകളിലെ ഭക്ഷണങ്ങളാണ്. ഹലാൽ ഭക്ഷണം എന്ന ആശയം മത തീവ്രവാദികൾ കൊണ്ടുവന്നതാണ്. ഹലാൽ ഭക്ഷണത്തിൽ എൽഡിഎഫിനും യുഡിഎഫിനുമുള്ള നിലപാട് എന്താണ്. മത-സാമുദായിക ശക്തികളുടെ നിയന്ത്രണത്തിലാണ് കേരളത്തിൽ പല കാര്യങ്ങളും നടക്കുന്നത്. ന്യൂനപക്ഷ വിഭവങ്ങൾ പങ്കുവയ്ക്കുമ്പോൾ ക്രിസ്ത്യൻ സമുദായത്തിന് വിവേചനം നേരിടേണ്ടി വരുന്നുണ്ട്- സുരേന്ദ്രൻ ആരോപിച്ചു.