LiveTV

Live

Kerala

പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശം; കേന്ദ്ര വിജ്ഞാപനത്തിനെതിരെ പ്രമേയം പാസാക്കി വയനാട് ജില്ല പഞ്ചായത്ത്

വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു ചു​റ്റു​മു​ള്ള പ്ര​ദേ​ശം പ​രി​സ്ഥി​തി ദു​ർ​ബ​ല പ്ര​ദേ​ശ​മാ​ക്കി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​ള്ള ക​ര​ട് വി​ജ്ഞാ​പ​നം കേ​ന്ദ്ര സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കിയിരുന്നു

പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശം; കേന്ദ്ര വിജ്ഞാപനത്തിനെതിരെ പ്രമേയം പാസാക്കി വയനാട് ജില്ല പഞ്ചായത്ത്

വ​യ​നാ​ട് വ​ന്യ​ജീ​വി​സ​ങ്കേ​ത​ത്തി​ന് ചു​റ്റു​മു​ള്ള മൂ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​ക്കാ​നു​ള്ള കേ​ന്ദ്ര വ​നം​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ പ്ര​മേ​യം പാ​സാ​ക്കി ജി​ല്ലാ പ​ഞ്ചാ​യ​ത്ത്.

മു​ഴു​വ​ന്‍ അം​ഗ​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യോ​ടെ​യാ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​ത്. പ്ര​മേ​യ​ത്തി​ന്‍റെ പ​ക​ര്‍​പ്പ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് അ​യ​ക്കും. മാ​സ് മെ​യി​ലിം​ഗ് കാ​മ്പ​യി​നി​നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നടത്തും. ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര തീ​രു​മാ​ന​ത്തി​നെ​തി​രെ പ്ര​മേ​യം പാ​സാ​ക്കാ​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു ചു​റ്റു​മു​ള്ള പ്ര​ദേ​ശം പ​രി​സ്ഥി​തി ദു​ർ​ബ​ല പ്ര​ദേ​ശ​മാ​ക്കി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​ള്ള ക​ര​ട് വി​ജ്ഞാ​പ​നം കേ​ന്ദ്ര സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ​ത്. സ​ങ്കേ​ത​ത്തോ​ടു ചേ​ർ​ന്നു​ള്ള 99.5 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശ​മാ​ണ് എ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ണാ​യി (ഇ​എ​സ്ഇ​സ​ഡ്) കേ​ന്ദ്ര വ​നം, പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.