LiveTV

Live

Kerala

ശബരിമല നിയമനിർമാണം; സിപിഎമ്മിന് അവ്യക്തതയില്ലെന്ന് എ.വിജയരാഘവൻ

കോൺഗ്രസ് ജനങ്ങളെ പറ്റിക്കുകയാണ്, ഏത് ഭരണഘടന അനുസരിച്ചാണ് കോൺഗ്രസ് നിയമമുണ്ടാക്കുകയെന്നും വിജയരാഘവൻ ചോദിച്ചു

ശബരിമല നിയമനിർമാണം; സിപിഎമ്മിന് അവ്യക്തതയില്ലെന്ന് എ.വിജയരാഘവൻ

ശബരിമല നിയമനിർമാണ വിഷയത്തിൽ സി.പി.എമ്മിന് അവ്യക്തതയില്ലെന്ന് എ.വിജയരാഘവൻ. കോടതി വിധിക്കനുസരിച്ച് പ്രവർത്തിക്കും. കോൺഗ്രസ് ജനങ്ങളെ പറ്റിക്കുകയാണ്. ഏത് ഭരണഘടന അനുസരിച്ചാണ് കോൺഗ്രസ് നിയമമുണ്ടാക്കുകയെന്നും വിജയരാഘവൻ ചോദിച്ചു. യു.ഡി.എഫ് പുറത്ത് വിട്ട കരട് നിയമം നടപ്പാക്കാനാകില്ലെന്നും നാട്ടുകാരെ പറ്റിച്ച് ഉപജീവനം നടത്തുകയാണ് യു.ഡി.എഫെന്നും അദ്ദേഹം പറഞ്ഞു.

പി.വി അൻവറിനെ കാണാനില്ലെന്ന പ്രചാരണത്തെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് വിജയരാഘവൻ ഒഴിഞ്ഞുമാറി. എം.എൽ.എ എന്ന നിലയിൽ വിദേശയാത്ര നടത്തേണ്ടി വരും. സോഷ്യൽ മീഡിയയിൽ വരുന്ന എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയേണ്ടതില്ലെന്നും വിജയരാഘവൻ പറഞ്ഞു.