LiveTV

Live

Kerala

മീഡിയവൺ ബിസിനസ് എക്‌സലൻസ് അവാർഡുകൾ വിതരണം ചെയ്തു

അർപ്പണബോധത്താൽ സ്വന്തം മേഖലകളിൽ പ്രാവീണ്യം തെളിയിച്ച 19 വ്യവസായികൾ അവാർഡുകൾ ഏറ്റുവാങ്ങി

മീഡിയവൺ ബിസിനസ് എക്‌സലൻസ് അവാർഡുകൾ വിതരണം ചെയ്തു

വ്യാവസായിക വാണിജ്യ രംഗത്തെ പ്രതിഭകളെ ആദരിക്കാൻ മീഡിയവൺ ഏർപെടുത്തിയ ബിസിനസ് എക്‌സലൻസ് അവാർഡുകൾ വിതരണം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജനും ചേർന്നാണ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്. അർപ്പണബോധത്താൽ സ്വന്തം മേഖലകളിൽ പ്രാവീണ്യം തെളിയിച്ച 19 വ്യവസായികൾ പ്രൗഢഗംഭീരമായ ചടങ്ങിൽ അവാർഡുകൾ ഏറ്റുവാങ്ങി.

ബിസിനസ് മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കിയവരെയും പുതിയ സംരംഭകരെയും ആദരിക്കാനാണ് മീഡിയവൺ ബിസിനസ് എക്‌സലൻസ് അവാർഡുകൾ ഏർപ്പെടുത്തിയത്. വിശാലമായ വാണിജ്യ മേഖലയിൽ നിന്ന് മികച്ചവരെ കണ്ടെത്തി അവാർഡു നൽകിയതിൽ മീഡിയ വണ്ണിനെ ഗവർണ്ണർ പ്രത്യേകം അഭിനന്ദിച്ചു.

കോവിഡ് മഹാമാരിക്കിടയിലും ബിസിനസ് രംഗത്ത് നേട്ടമുണ്ടാക്കിയവർക്ക് എല്ലാ ആശംസകളും അദ്ദേഹം നൽകി. ഈ വർഷത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് പി.കെ ഗ്രൂപ്പ് ചെയർമാൻ പി.കെ അഹമദ് ഏറ്റുവാങ്ങി.

പൊതുമേഖല സ്ഥാപനത്തിലെ എക്‌സലന്റ് എകസിക്യൂട്ടീവിനുള്ള പ്രത്യേക ജൂറി അവാർഡ് കൊച്ചിൻ ഷിപ്‌യാർഡ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ മധു എസ് നായർ, ബിസിനസ് മാൻ ഓഫ് ദി ഇയർ അവാർഡ് ലൂക്കർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ ജോതിഷ് കുമാർ, വുമൺ എന്റർപ്രെണർ ഓഫ് ദി ഇയർ അവാർഡ് സൺറൈസ് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ പർവീൺ ഹഫീസും ഏറ്റുവാങ്ങി. യംഗ് എന്റർപ്രണർ അവാർഡ് നേടിയത് ആദിത്യ സോളാർ ഫെറിയുടെ സ്ഥാപകനും സി.ഇ.ഒയുമായ സണ്ടിത്ത് തണ്ടശേരിയാണ്.

ഇവരെ കൂടാതെ വ്യത്യസ്ത മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച വിവിധ സംരഭകർക്ക് കൂടി മീഡിയവൺ ബിസിനസ് എക്‌സലൻസ് അവാർഡ് നൽകി.

1. ഷാലിമാർ എ.ഐ ( മാനേജിങ് ഡയറക്ടർ, സിൽവര്‍‌സ്റ്റോം വാട്ടർ തീം പാർക്ക് ആൻഡ് സ്‌നോ സ്റ്റോം)

2. കെ.വി വിശ്വനാഥൻ (ഹരിതം ഫുഡ്‌സ് ചെയർമാൻ)

3. എൻ.എ മുഹമ്മദ് കുട്ടി (ഫാൽക്കൺ ഗ്രൂപ്പ്, മാനേജിങ് ഡയറക്ടർ)

4. എൻ.കെ കുര്യൻ (മാനേജിങ് ഡയറക്ടർ, മാങ്കോ മെഡോസ് അഗ്രികൾചറൽ പ്ലെഷർ ലാൻഡ് പ്രൈവറ്റ് ലിമിറ്റഡ്)

5. ഡോ.ലുഖ്മാനുൽ ഹക്കീം (ഇലാജ് ആയുർ ഹെരിറ്റേജ്, മാനേജിങ് ഡയറക്ടർ)

6. ടി.മുജീബ് (ഫൗണ്ടർ & ചെയർമാൻ, EMTEES ലാൻഗ്വേജ് അക്കാഡമി)

7. എം.രാധാകൃഷ്ണൻ (ചെയർമാൻ, ഐബിസ് ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റിയൂഷൻസ് സ്റ്റേറ്റ് ഓഫ് ദി ആർട്ട് എഡ്യുക്കേഷൻ പ്രൊവൈഡർ)

8. ഡോ.പി.പി മുഹമ്മദ് മുസ്തഫ (ചെയർമാൻ & ചീഫ് കാർഡിയോളജിസ്റ്റ് മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്റർ)

9. സാന്റോ പുത്തൂർ (ഐ.ടി ഡയറക്ടർ, എനിടൈം മണി പ്രൈവറ്റ് ലിമിറ്റഡ്)

10. നൗഫൽ ചാലിൽ (മാനേജിങ് ഡയറക്ടർ, അഡ്‌നോക്‌സ് അപ്പാരൽസ്)

11. ഡോ.സോജൻ വി അവറാച്ചൻ ( ചെയർമാൻ, ഇന്ത്യൻ കോപറേറ്റീവ് ക്രഡിറ്റ് സൊസൈറ്റി ലിമിറ്റഡ്)

12. പി.സുരേന്ദ്രൻ (മാനേജിങ് ഡയറക്ടർ ഗസ്സ് 9 സ്‌പോർട്‌സ് ഫ്‌ലോർ)

13. ഒ.കെ സനാഫിർ (ഫൗണ്ടർ ആൻഡ് സി.ഇ.ഒ, ഇന്റർവെൽ ട്യൂഷൻ സെന്റർ)

14. പ്രവീൺ മോഹൻ (ചെയർമാൻ, കേരള വിഷൻ സാറ്റലൈറ്റ് ചാനൽ)

വ്യവസായികൾക്ക് സംരംഭങ്ങൾ തുടങ്ങാൻ നിയമങ്ങൾ ഇനിയും ലഘൂകരിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ അറിയിച്ചു. ചടങ്ങിൽ വി.കെ.പ്രശാന്ത് എം.എൽ.എ , കെ.എസ്. ശബരീനാഥ് എം.എൽ.എ, മീഡിയവൺ വൈസ് ചെയർമാൻ പി.മുജീബ്‌റഹ്‌മാൻ, സി.ഇ.ഒ റോഷൻ കക്കാട്ട്, എഡിറ്റർ രാജീവ് ദേവരാജ് എന്നിവരും പങ്കെടുത്തു.