LiveTV

Live

Kerala

സമ്മർദങ്ങക്ക് വഴങ്ങി നിനിത രാജിവെക്കില്ലെന്ന് എം.ബി രാജേഷ്

കാലടി സർവകലാശാലയിലെ ഭാര്യ നിനിതയുടെ നിയമനം രാഷ്ട്രീയവൽക്കരിച്ചെന്ന് എം.ബി രാജേഷ്

സമ്മർദങ്ങക്ക് വഴങ്ങി നിനിത രാജിവെക്കില്ലെന്ന് എം.ബി രാജേഷ്

കാലടി സർവകലാശാലയിലെ ഭാര്യ നിനിതയുടെ നിയമനം രാഷ്ട്രീയവൽക്കരിച്ചെന്ന് എം.ബി രാജേഷ്. സമ്മർദങ്ങക്ക് വഴങ്ങി നിനിത രാജിവെക്കില്ലെന്നും എം.ബി രാജേഷ് പറഞ്ഞു.

തെരഞ്ഞെടുപ്പായതിനാൽ പ്രതിപക്ഷം കിട്ടുന്നതെന്തും ഉപയോഗിക്കുകയാണ്. നിയമന ഉത്തരവ് ലഭിച്ചയാൾക്കെതിരെ മൂന്ന് തലത്തിലുള്ള ഉപജാപം നടത്തി. കൂടിയാലോചിച്ച് ഒരാൾക്ക് മാർക്ക് കൊടുത്തുവെന്ന് ഇന്റർവ്യൂ ബോർഡ് തന്നെ പറഞ്ഞു. ജോലിക്ക് കയറരുതെന്നാവശ്യപ്പെട്ട് നിനിതക്ക് മേൽ സമ്മർദം ചെലുത്തി. ഇന്റർവ്യൂ ബോർഡിലുള്ളവരുടെ കത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന് നിനിത നേരത്തേ ആവശ്യപ്പെട്ടിരുന്നു. നിനിത ജോലിയിൽ പ്രവേശിച്ചതിന് ശേഷമാണ് വിഷയ വിദഗ്ധർ വിസിക്ക് കത്തയച്ചതെന്നും. ഇത്തരം ഭീഷണിക്ക് കീഴടങ്ങണമായിരുന്നോയെന്നും രാജേഷ് ചോദിച്ചു.

സമ്മർദങ്ങൾക്കും ഭീഷണികൾക്കും വഴങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചു. അതുകൊണ്ടാണ് ജോലിക്ക് പ്രവേശിച്ചത്. നിനിത പിൻവാങ്ങിയാൽ അതിന്റെ ഗുണം ആർക്കാണ് കിട്ടുകയെന്ന് അന്വേഷിച്ചാൽ മതി. 80 പേർ നൽകിയ അപേക്ഷയിൽ നിന്നാണ് നിനിതയെ തെരഞ്ഞെടുത്ത്. ഒപ്പം ജോലി ചെയ്യുന്ന ആളുടെ സഹപ്രവർത്തകൻ ഇന്റർവ്യൂ ബോർഡിൽ ഉണ്ടായത് എങ്ങനെയാണെന്നും യു.ജി.സി മാനദണ്ഡങ്ങൾ പാലിച്ചാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.