LiveTV

Live

Kerala

''നിനിത ഒന്നാമതെത്തിയത് യോഗ്യതയുള്ളവരെ മറികടന്ന്'', ഇന്‍ർവ്യൂ ബോർഡ് വി.സിക്കയച്ച കത്തിന്റെ പകർപ്പ് പുറത്ത്

കത്തിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

''നിനിത ഒന്നാമതെത്തിയത് യോഗ്യതയുള്ളവരെ മറികടന്ന്'', ഇന്‍ർവ്യൂ ബോർഡ് വി.സിക്കയച്ച കത്തിന്റെ പകർപ്പ് പുറത്ത്

എം.ബി രാജേഷിന്റെ ഭാര്യ നിനിതയെ കാലടി സർവകലാശാലയില്‍ അസി. പ്രൊഫസറായി നിയമിച്ചത് യോഗ്യതയുളളവരെ ഒഴിവാക്കിയാണെന്ന് കാണിച്ച് ഇന്‍ർവ്യൂ ബോർഡിലെ വിഷയവിദഗ്ധർ വൈസ് ചാന്‍സലർക്ക് അയച്ച കത്തിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. ഇന്‍ർവ്യൂ ബോർഡിലെ വിഷയവിദഗ്ധരായ ഡോ. ടി. പി പവിത്രന്‍, ഡോ. കെ.എം ഭരതന്‍, ഡോ ഉമർ തറമേല്‍ എന്നിവരാണ് വി.സിക്ക് കത്തയച്ചത്. മികച്ച രണ്ടോ അതിലധികമോ വിദ്യാർഥികളെ മറികടന്നാണ് നിനിത ഒന്നാമതെത്തിയതെന്ന് കത്തില്‍ പറയുന്നു.

"കോളജ്/സർവകലാശാല തലത്തിലുള്ള അധ്യാപന പരിചയമോ കാര്യമായ പ്രസിദ്ധീകരണങ്ങളോ ഇല്ലാത്ത ഒരു ഉദ്യോഗാർഥി തന്‍റെ മുന്നിലുള്ള രണ്ടോ അതിലധികമോ ഉദ്യോഗാർഥികളെ മറികടന്ന് ലിസ്റ്റില്‍ ഒന്നാമതായി മാറിയതായും, കഴിഞ്ഞ സിന്റിക്കേറ്റില്‍ നിയമനം നടത്താന്‍ തീരുമാനിച്ചതായും അറിഞ്ഞു. സർവകലാശാല വിദഗ്ധർ നിയമിച്ച വിഷയ വിദഗ്ധർ എന്ന നിലക്ക് ഈ തീരുമാനവും നിയമനവും തെറ്റാണെന്നും, സർവകലാശാല എത്തിക്സിന് എതിരാണെന്നും ഞങ്ങള്‍ ബോധ്യപ്പെടുത്തട്ടെ" എന്നാണ് കത്തിലുള്ളത്.

''നിനിത ഒന്നാമതെത്തിയത് യോഗ്യതയുള്ളവരെ മറികടന്ന്'', ഇന്‍ർവ്യൂ ബോർഡ് വി.സിക്കയച്ച കത്തിന്റെ പകർപ്പ് പുറത്ത്

''കടുത്ത പ്രതിഷേധവും വിയോജിപ്പും രേഖപ്പെടുത്തന്നതോടൊപ്പം അനധികൃതമായ ഈ നിയമനം മരവിപ്പിച്ച് ഇന്‍ർവ്യൂ ബോർഡിന്‍റെ കൂട്ടായ തീരുമാനം നടപ്പിലാക്കണമെന്നും ബഹു. വൈസ് ചാന്‍സിലറോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു " എന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.

''നിനിത ഒന്നാമതെത്തിയത് യോഗ്യതയുള്ളവരെ മറികടന്ന്'', ഇന്‍ർവ്യൂ ബോർഡ് വി.സിക്കയച്ച കത്തിന്റെ പകർപ്പ് പുറത്ത്