LiveTV

Live

Kerala

നീതി മാത്രമേ ആവശ്യപ്പെടുന്നുള്ളൂ: കാലടി സര്‍വകലാശാലയിലെ ഇന്‍ർവ്യൂ പുനഃപരിശോധിക്കണമെന്ന് ഉദ്യോഗാര്‍ത്ഥി

"കൂടുതല്‍ യോഗ്യതയുള്ള ആരെയും (ഞാനടക്കം) അതില്‍ പരിഗണിക്കാവുന്നതേയുള്ളൂ. നീതി മാത്രമേ ഞാന്‍ ആവശ്യപ്പെടുന്നുള്ളൂ.." ഹിക്മതുല്ല കുറിച്ചു.

നീതി മാത്രമേ ആവശ്യപ്പെടുന്നുള്ളൂ: 
കാലടി സര്‍വകലാശാലയിലെ ഇന്‍ർവ്യൂ പുനഃപരിശോധിക്കണമെന്ന് ഉദ്യോഗാര്‍ത്ഥി

ഇന്‍ര്‍വ്യൂ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കാലടി സർവകലാശാലയിലെ മലയാളം വിഭാഗം അസി. പ്രൊഫസർ അഭിമുഖത്തില്‍ പങ്കെടുത്ത ഉദ്യോഗാർഥി. വിഷയ വിദഗ്ധർ നിയമനത്തിനെതിരെ രംഗത്തുവന്ന സാഹചര്യത്തില്‍ ഇന്‍ർവ്യൂ പുനഃപരിശോധിക്കണമെന്നാണ് ഉദ്യോഗാർഥികള്‍ ആഗ്രഹിക്കുന്നതെന്ന് ഹിക്മതുല്ല ഫെയ്‍സ്‍ബുക്കില്‍ പറഞ്ഞു. "കൂടുതല്‍ യോഗ്യതയുള്ള ആരെയും (ഞാനടക്കം) അതില്‍ പരിഗണിക്കാവുന്നതേയുള്ളൂ. നീതി മാത്രമേ ഞാന്‍ ആവശ്യപ്പെടുന്നുള്ളൂ.." ഹിക്മതുല്ല കുറിച്ചു.

പ്രിയപ്പെട്ടവരേ.. തങ്ങൾ മുൻഗണന നൽകിയ ആൾക്കല്ല ഒന്നാം റാങ്ക് നൽകിയതെന്ന് വിഷയവിദഗ്ധർ ചൂണ്ടിക്കാണിച്ച സ്ഥിതിക്ക്,...

Posted by Hikmathulla Vallikkapatta on Friday, February 5, 2021

ഹിക്മത്തുല്ലയുടെ വിദ്യാഭ്യാസയോഗ്യതയും പ്രസിദ്ധീകരണങ്ങളുടെ പട്ടികയും നിരത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. സിനിമാ സംവിധായകന്‍ സക്കരിയ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ justice for hikmath എന്ന പ്രചരണത്തില്‍ പങ്കാളിയായിരുന്നു

വിഷയം ചൂണ്ടിക്കാട്ടി ഹിക്മത്തുള്ള ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകിയിട്ടുണ്ട്. 2020 ജനുവരി 21ന് നടത്തിയ അഭിമുഖത്തിൽ ഡോ. വി. ഹിക്മത്തുല്ലയ്ക്കായിരുന്നു മൂന്നാം റാങ്ക്. മുസ്‌ലിം കാറ്റഗറിയിൽ ഒന്നാം റാങ്ക് നേടിയത് പാലക്കാട് മുൻ എം.പി എം.ബി.രാജേഷിന്‍റെ ഭാര്യ ആർ.നിനിതയാണ്.

നിനിതയുടെ നിയമനത്തിൽ ക്രമക്കേടുണ്ടെന്ന് സൂചിപ്പിച്ച് കാലിക്കറ്റ് സർവകലാശാല പ്രഫസറും ഇന്റർവ്യൂ ബോർഡ് അംഗവുമായ ഡോ. ഉമർ തറമേൽ രംഗത്തെത്തിയിരുന്നു. നിയമനം അട്ടിമറിച്ചെന്ന് പറഞ്ഞ് ഉമർ തറമേലിന് പുറമെ ഭാഷാവിദഗ്ധരായ ഡോ.ടി.പവിത്രൻ, ഡോ.കെ.എം. ഭരതൻ എന്നിവരും വി.സിക്കും രജിസ്ട്രാർക്കും പരാതി നൽകിയിട്ടുണ്ട്.