പരിചയ സമ്പന്നരും സര്‍ക്കാരില്‍ വേണം: മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് സി ദിവാകരന്
പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും. തനിക്ക് ബന്ധമില്ലാത്ത സ്ഥലങ്ങളിലും പാര്‍ട്ടി പറഞ്ഞപ്പോള്‍ മത്സരിച്ചിട്ടുണ്ട്.

മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് സി.പി.ഐ മുതിര്‍ന്ന നേതാവ് സി ദിവാകരന്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും. മൂന്ന് തവണ മത്സരിച്ചാല്‍ മാറ്റം വേണമെന്നാണ് പാര്‍ട്ടി തീരുമാനമെങ്കിലും പരിചയ സമ്പന്നരും സര്‍ക്കാരില്‍ വേണമെന്ന് സി. ദിവാകരന് പറഞ്ഞു.
തനിക്ക് ബന്ധമില്ലാത്ത സ്ഥലങ്ങളിലും പാര്‍ട്ടി പറഞ്ഞപ്പോള്‍ മത്സരിച്ചിട്ടുണ്ട്. നെടുമങ്ങാട് മണ്ഡലത്തില്‍ എല്‍.ഡി.എഫില്‍ നിന്ന് ആര് മത്സരിച്ചാലും ജയിക്കുന്ന തരത്തില്‍ മണ്ഡലത്തെ താന്‍ മാറ്റിയിട്ടുണ്ടെന്നും സി .ദിവാകരന് മീഡിയവണിനോട് പറഞ്ഞു