പരിസ്ഥിതി ലോല കരട് വിജ്ഞാപനം; വയനാട്ടിൽ തിങ്കളാഴ്ച യു.ഡി.എഫ് ഹർത്താൽ
രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ

പുതിയ പരിസ്ഥിതി ലോല കരട് വിജ്ഞാപനത്തിനെതിരെ വയനാട്ടിൽ തിങ്കളാഴ്ച യു.ഡി.എഫ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. കരട് വിജ്ഞാപനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
വിജ്ഞാപനം തിരുത്താൻ കേന്ദ്രത്തിൽ സംസ്ഥാനം സമ്മർദ്ദം ചെലുത്തണമെന്നാണ് യു.ഡി.എഫ് ആവശ്യപ്പെടുന്നത്. വിജ്ഞാപനത്തിനെതിരെ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് പരാതി അയക്കാനാണ് ഇടത് മുന്നണി തീരുമാനം. കരട് വിജ്ഞാപനം പിൻവലിച്ചില്ലെങ്കിൽ തെരുവിലിറങ്ങുമെന്ന ബത്തേരി രൂപതയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് യു.ഡി.എഫിന്റെ ഹർത്താൽ പ്രഖ്യാപനം.