സംസ്ഥാനത്ത് ഐ.ടി രംഗത്ത് ഉണർവുണ്ടാക്കിയെന്ന് മുഖ്യമന്ത്രി
ഐടി മേഖലയുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

സംസ്ഥാനത്ത് ഐടി രംഗത്ത് ഉണര്വുണ്ടാക്കാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ടെക്നോസിറ്റിയിലെ ഐടി സമുച്ചയമായ കബനിയുടെ ഉദ്ഘാടനം നിര്‍വഹിക്കകയായിരുന്നു മുഖ്യമന്ത്രി.ഐടി മേഖലയുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ടെക്നോപാര്‍ക്കിന്റെ നാലാം ഘട്ടമായ പള്ളിപ്പുറം ടെക്നോസിറ്റിയില്‍ അത്യാധുനിക ഐടി സമുച്ചയമാണ് ഒരുക്കിയിരിക്കുന്നത്. 2 ലക്ഷം ചതുരശ്രയടിയുള്ള കെട്ടിടത്തിൽ ആദ്യഘട്ടത്തിൽ 23 കമ്പനികള്‍ എത്തും. ടെക്നോ സിറ്റിയിലെ സൗകര്യങ്ങൾ ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കിയതാണെന്ന് കബനിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പറഞ്ഞു. ഇത് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
നൂതന ഐടി സംരംഭങ്ങള്‍ തദ്ദേശീയര്‍ക്കും തൊഴിലവസരം ഒരുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ സി ദിവാകരന് എംഎല്‍എ അധ്യക്ഷനായിരുന്നു. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെയായിരുന്നു കബനിയുടെ നിര്‍മാണം. ടെക്നോസിറ്റിയിലെ പ്രത്യേക സാമ്പത്തിക മേഖലയില്‍ സണ്‍ടെക്കിന്റെ പുതിയ കാമ്പസ് പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്. ടിസിഎസ്, വേള്‍ഡ് ട്രേഡ്സെന്റര്‍ എന്നിവയുടെ അത്യാധുനിക കാമ്പസുകളും ടെക്നോസിറ്റിയില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും