LiveTV

Live

Kerala

'പബ്ലിക്ക് സർവീസ് കമ്മീഷൻ പെണ്ണുമ്പിള്ള സർവീസ് കമ്മീഷനായി മാറി'; കെ സുരേന്ദ്രന്‍

വിഷയത്തില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു

'പബ്ലിക്ക് സർവീസ് കമ്മീഷൻ പെണ്ണുമ്പിള്ള സർവീസ് കമ്മീഷനായി മാറി'; കെ സുരേന്ദ്രന്‍

കാലടി സർവകലാശാല മലയാളം വിഭാഗത്തിൽ എം. ബി രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിക്ക് നിയമനം നൽകിയതിലും സ്കോൾ കേരളയിൽ റഹീമിന്‍റെ സഹോദരി ഉള്‍പ്പെടെ പാർട്ടി പ്രവർത്തകർക്കും സി.പി.എമ്മുമായി അടുപ്പമുള്ളവര്‍ക്കും നിയമനം സ്ഥിരപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകളിലും പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

പബ്ലിക്ക് സർവീസ് കമ്മീഷൻ പെണ്ണുമ്പിള്ള സർവീസ് കമ്മീഷനായി മാറിയെന്നും സമരം ചെയ്ത് സർക്കാരിനെ അധികാരത്തിലെത്തിച്ചത് സ്വന്തം ഭാര്യയുടെ കാര്യം നോക്കാനാണോയെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു. സർക്കാർ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപെടുത്താനുള്ള ഗൂഢനീക്കം നടത്തുന്നു. അപകടകരമായ നീക്കമാണ് സർക്കാരിന്‍റേത്. തൊഴിലില്ലാത്ത യുവജനങ്ങളോടുള്ള വഞ്ചനയാണ് സർക്കാർ നടത്തുന്നത്. സി.പി.എം നേതാക്കളുടെ ഭാര്യമാരെ സ്ഥിരപ്പെടുത്തുന്നതായും വിഷയത്തില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

കാലടി സര്‍വ്വകലാശാലയില്‍ റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് എം.ബി രാജേഷിന്‍റെ  ഭാര്യക്ക് നിയമനം
Also Read

കാലടി സര്‍വ്വകലാശാലയില്‍ റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് എം.ബി രാജേഷിന്‍റെ ഭാര്യക്ക് നിയമനം

ഉമ്മൻ ചാണ്ടി നേതൃസ്ഥാനത്തെത്തിയപ്പോൾ അഴിമതിക്കെതിരെ ശബ്ദിക്കാൻ യു.ഡി.എഫിന് കഴിയുന്നില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കെ സുധാകരന്‍റെ വിവാദ പരാമര്‍ശത്തിലും സുരേന്ദ്രന്‍ അഭിപ്രായം പ്രകടിപ്പിച്ചു. സുധാകരന്‍റെ ചെത്തുകാരൻ എന്നത് മോശം ജോലിയല്ലെന്നും പിണറായി വിജയൻ എത്ര പേരെ അധിക്ഷേപിക്കുന്നുവെന്നും സുരേന്ദ്രന്‍ ചോദിച്ചു. പിണറായി വിജയൻ ചെയ്യുന്നത് തന്നെയാണ് സുധാകരനും ചെയ്തത്. അതിനെ ജാതീയ അധിക്ഷേപമായി ബിജെപി കരുതുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

''ബന്ധു നിയമനം ആവശ്യപ്പെട്ട് എങ്ങും പോയിട്ടില്ല'' സ്കോൾ കേരള നിയമന വിവാദത്തില്‍ എ.എ റഹീം
Also Read

''ബന്ധു നിയമനം ആവശ്യപ്പെട്ട് എങ്ങും പോയിട്ടില്ല'' സ്കോൾ കേരള നിയമന വിവാദത്തില്‍ എ.എ റഹീം

ബി.​ജെ.​പിയില്‍ ചേ​ർ​ന്ന മു​ൻ ഡി​.ജി.​പി ജേ​ക്ക​ബ് തോ​മ​സിന് മത്സരിക്കാൻ താല്‍പര്യമുണ്ടെന്നും അത് പാര്‍ട്ടി പരിഗണിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബി.ഡി.ജെ.എസിലെ പിളർപ്പ് അവരുടെ ആഭ്യന്തര പ്രശ്നമാണെന്നും എന്‍.ഡി.എ മുന്നണിയെ ബാധിക്കുമെന്ന് കരുതുന്നില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. പെട്രോൾ വില വർധനവിലും സുരേന്ദ്രന്‍ അഭിപ്രായം രേഖപ്പെടുത്തി. പെട്രോള്‍ വില വര്‍ധനവ് കുറക്കാന്‍ സംസ്ഥാന സർക്കാർ നികുതി കുറക്കാൻ തയ്യാറാകണമെന്നാണ് സുരേന്ദ്രന് പറഞ്ഞത്.

താൽക്കാലിക ജീവനക്കാരെ സ്ഥിരപെടുത്തിയത് ജീവകാരുണ്യ പ്രവര്‍ത്തിയെന്ന് ഇ.പി ജയരാജന്‍
Also Read

താൽക്കാലിക ജീവനക്കാരെ സ്ഥിരപെടുത്തിയത് ജീവകാരുണ്യ പ്രവര്‍ത്തിയെന്ന് ഇ.പി ജയരാജന്‍