LiveTV

Live

Kerala

'പണിയെടുത്ത് ജീവിച്ച ഒരു പിതാവിന്‍റെ മകനാണ് എന്നതില്‍ അഭിമാനം മാത്രമേയുളളൂ'പിണറായി വിജയന്‍

ചെത്തുകാരന്‍റെ മകനായി ജനിച്ചതില്‍ ജാള്യത ഇല്ലെന്നും മറിച്ച് അഭിമാനമാണുള്ളതെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വിശദീകരിച്ചു.

'പണിയെടുത്ത് ജീവിച്ച ഒരു പിതാവിന്‍റെ മകനാണ് എന്നതില്‍ അഭിമാനം മാത്രമേയുളളൂ'പിണറായി വിജയന്‍

കെ.സുധാകരന്‍റെ വിവാദമായ പ്രസ്താവനയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചെത്തുകാരന്‍റെ മകനായി ജനിച്ചതില്‍ ജാള്യത ഇല്ലെന്നും മറിച്ച് അഭിമാനമാണുള്ളതെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വിശദീകരിച്ചു. തന്‍റെ കുടുംബ പശ്ചാത്തലത്തെക്കുറിച്ച് വിശദീകരിച്ച പിണറായി വിജയന്‍ സുധാകരന്‍റേത് ആക്ഷേപമായി കണക്കാക്കുന്നില്ലെന്നും പറഞ്ഞു.

ചെത്തുതൊഴിലാളിയുടെ മകനായി ജനിച്ചു എന്നത് ഏതെങ്കിലും തരത്തില്‍ ഒരപമാനമായി കാണുന്നില്ല. സുധാകരന്‍ ബ്രണ്ണന്‍ കോളേജില്‍ പഠിക്കാന്‍ വന്ന കാലം മുതലേ പരസ്പരം അറിയാം, അതുകൊണ്ട് തന്നെ ചെത്തുകാരന്‍റെ മകന്‍ എന്ന് തന്നെ വിളിച്ചത് ഒരാക്ഷേപമായി കാണുന്നില്ല. പിണറായി കൂട്ടിച്ചേര്‍ത്തു.

ചെത്തുകാരന്‍റെ മകന്‍ എന്ന് വിളിക്കുന്നത് ഒരു തരത്തിലും ആക്ഷേപമായി കാണേണ്ടതില്ല. മറ്റേതെങ്കിലും ദുര്‍ പ്രവൃത്തിയിലേര്‍പ്പെട്ടിരുന്ന ഒരാളുടെ മകനാണെന്ന് പറഞ്ഞാല്‍ അതിന് മകന്‍ ഉത്തരവാദിയല്ലെങ്കില്‍‍ കൂടി അതൊരു ജാള്യതയായി തോന്നാനുള്ള സാധ്യതയുണ്ട്, പക്ഷേ ഇവിടെയങ്ങനൊരു ജാള്യതയുടേയോ അപമാനത്തിന്‍റേയോ പോലും ആവശ്യമില്ല. പണിയെടുത്ത് ജീവിച്ച ഒരു പിതാവിന്‍റെ മകനാണ് എന്നതില്‍ അഭിമാനം മാത്രമേയുളളൂ. പിണറായി വിജയന്‍ പറഞ്ഞു.