LiveTV

Live

Kerala

ഹാഗിയ സോഫിയ പ്രസംഗം ക്രൈസ്തവ സമൂഹത്തെ വേദനിപ്പിക്കുന്നതെന്ന് കെ.സി.ബി.സി; വിശദീകരണവുമായി ചാണ്ടി ഉമ്മൻ

തുര്‍ക്കിയിലെ ഹാഗിയ സോഫിയ കത്തീഡ്രല്‍ മോസ്ക് ആക്കിയ സംഭവത്തെ പരാമര്‍ശിച്ചുകൊണ്ട് ചാണ്ടി ഉമ്മന്‍ നടത്തിയ പ്രസംഗത്തിലാണ് കെ.സി.ബി.സി വിമര്‍ശനം ഉന്നയിച്ചത്

ഹാഗിയ സോഫിയ പ്രസംഗം ക്രൈസ്തവ സമൂഹത്തെ വേദനിപ്പിക്കുന്നതെന്ന്  കെ.സി.ബി.സി; വിശദീകരണവുമായി ചാണ്ടി ഉമ്മൻ

ചാണ്ടി ഉമ്മന്‍റെ ഹാഗിയ സോഫിയ പരാമര്‍ശത്തിനെതിരെ കേരള കത്തോലിക് ബിഷപ് കൌണ്‍സില്‍ രം​ഗത്ത്. തുര്‍ക്കിയിലെ ഹാഗിയ സോഫിയ കത്തീഡ്രല്‍ മോസ്ക് ആക്കിയ സംഭവത്തെ പരാമര്‍ശിച്ചുകൊണ്ട് ചാണ്ടി ഉമ്മന്‍ നടത്തിയ പ്രസംഗത്തിലാണ് കെ.സി.ബി.സി വിമര്‍ശനം ഉന്നയിച്ചത്. മലപ്പുറത്ത് എം.എസ്.എഫിന്‍റെ സമ്മേളനത്തിനിടെയാണ് ചാണ്ടി ഉമ്മന്‍ ഹാഗിയ സോഫിയ പരാമര്‍ശിച്ച് പ്രസംഗം നടത്തിയത്. എന്നാല്‍ ഈ സംഭവം ക്രൈസ്തവ സമൂഹത്തെ വേദനിപ്പിക്കുന്നതാണെന്നും ചരിത്രം അറിയാൻ യുവ നേതാക്കൾ ശ്രമിക്കണമെന്നും കെ.സി.ബി.സി പത്രക്കുറിപ്പിലൂടെ പറഞ്ഞു.

ഹാഗിയ സോഫിയ പ്രസംഗം ക്രൈസ്തവ സമൂഹത്തെ വേദനിപ്പിക്കുന്നതെന്ന്  കെ.സി.ബി.സി; വിശദീകരണവുമായി ചാണ്ടി ഉമ്മൻ

വലിയ തോതില്‍ മതപീഡനം ഏറ്റുവാങ്ങിയ ഒരു വലിയ വിഭാഗം ക്രൈസ്തവ ജനതയെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നതാണ് ഈ കത്തീഡ്രല്‍ എന്നും, തുര്‍ക്കി ഭരണാധികാരി ചരിത്രസ്മാരകത്തെ വീണ്ടും മോസ്‌ക്കാക്കി മാറ്റിയത് ക്രൈസ്തവ സമൂഹത്തിന് അപരിഹാര്യമായ മുറിവാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും കെ.സി.ബി.സി പറഞ്ഞു. ഇത് അറിയാത്തവരാണോ ഇവിടുത്തെ രാഷ്ട്രീയ നേതൃത്വമെന്നും കെ.സി.ബി.സി പ്രസ്താവനയിലൂടെ ചോദിച്ചു

എന്നാല്‍ പ്രസംഗം വിവാദമായതോടെ ഖേദ പ്രകടനവുമായി ചാണ്ടി ഉമ്മൻ രം​ഗത്തെത്തി. ഹാഗിയ സോഫിയ പരാമർശിച്ചത് തെറ്റിദ്ധാരണ പരത്തിയെന്നും ഒരു മതസമൂഹത്തെ അധിക്ഷേപിക്കാൻ മനപൂര്‍വ്വം ഉദ്ദേശിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. തെറ്റിദ്ധാരണാജനകമായി ഈ സംഭവത്തെ വ്യാഖ്യാനിക്കാന്‍ ‌ആര്‍.എസ്.എസിന്‍റെയും സി.പി.എമ്മിന്‍റെയും ലോബി സമൂഹമാധ്യമങ്ങളില്‍ ശ്രമിക്കുന്നുണ്ടെന്നും ചാണ്ടി ഉമ്മന്‍ ആരോപിച്ചു.