LiveTV

Live

Kerala

താൻ കെപിസിസി പ്രസിഡന്റാകുന്നത് തടയാൻ ചിലർ ബോധപൂർവം ശ്രമം നടത്തിയെന്ന് കെ സുധാകരൻ

വർക്കിങ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്ന് സുധാകരൻ കെപിസിസി പ്രസിഡന്റിന് മുന്നറിയിപ്പ് നൽകി

താൻ കെപിസിസി പ്രസിഡന്റാകുന്നത് തടയാൻ ചിലർ ബോധപൂർവം ശ്രമം നടത്തിയെന്ന് കെ സുധാകരൻ

കോൺഗ്രസിനുള്ളിൽ കലാപക്കൊടി ഉയർത്തി കെ സുധാകരൻ. വർക്കിങ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്ന് സുധാകരൻ കെപിസിസി പ്രസിഡന്റിന് മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രിക്കെതിരായ തന്റെ പരാമർശം വിവാദമാക്കിയതിന് പിന്നിൽ കൃത്യമായ ഗൂഡാലോചന നടന്നിട്ടുണ്ട്. താൻ കെപിസിസി പ്രസിഡന്റാകുന്നത് തടയാൻ ചിലർ ബോധപൂർവം ശ്രമം നടത്തിയെന്നും സുധാകരൻ ആരോപിച്ചു.

ചൊവ്വാഴ്ച ഐശ്വര്യ കേരളയാത്രക്ക് തലശേരിയിൽ നൽകിയ സ്വീകരണത്തിലാണ്സുധാകരൻ മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശം നടത്തിയത്.മാധ്യമങ്ങളില്‍ വാര്‍ത്തവന്നതിന് പിന്നാലെ രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾ സുധാകരനെ തള്ളിപ്പറയുകയും ചെയ്തു.ഇതിന് പിന്നിൽ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് സുധാകരന്റെ വിശ്വാസം.താൻ കെപിസിസി പ്രസിഡന്റാകുന്നത് തടയാൻ കോൺഗ്രസിനുള്ളിലെ ചിലർ നടത്തിയ നീക്കമാണ് ഇതെന്നും സുധാകരൻ ആരോപിക്കുന്നു

എന്നാൽ പ്രസ്താവനയോട് ഇപ്പോൾ പ്രതികരിക്കേണ്ടന്ന നിലപാടിലാണ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയുമടക്കമുള്ള മുതിർന്ന നേതാക്കൾ. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് സുധാകരൻ നടത്തിയ പരാമർശം തിരിച്ചടിയാകുമെന്ന് നേതാക്കൾ കേന്ദ്രനേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.ഇതോടെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സുധാകരന്റെ സാധ്യതകൾ പൂർണമായും അടയുമെന്ന് ഉറപ്പാണ്. പ്രസ്താവന അനുചിതമായി പോയെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ അടക്കമുള്ളവരും പ്രതികരിച്ചു.

മുഖ്യമന്ത്രിക്കെതിരെയായിരുന്നു സുധാകരന്റെ പ്രസ്താവനയെങ്കിലും ഫലത്തിൽ കോൺഗ്രസിനുള്ളിലെ പൊട്ടിത്തെറിക്കാണ് പരാമർശം വഴിതുറന്നത്. വരുംദിവസങ്ങളിൽ കോൺഗ്രസിനുള്ളിൽ ഇത് കൂടുതൽ വിവാദങ്ങളുണ്ടാക്കുമെന്ന് ഉറപ്പാണ്