താൽക്കാലിക ജീവനക്കാരെ സ്ഥിരപെടുത്തിയത് ജീവകാരുണ്യ പ്രവര്‍ത്തിയെന്ന് ഇ.പി ജയരാജന്
തൊഴിലാളികളെ സ്ഥിരപെടുത്തിയത് പി.എസ്.സി നിയമനം നടത്തുന്ന തസ്തികകളില്‍ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താൽക്കാലിക ജീവനക്കാരെ സ്ഥിരപെടുത്തിയ നടപടിയെ ന്യായീകരിച്ച് മന്ത്രി ഇ.പി ജയരാജന്. ജീവനക്കാരെ സ്ഥിരപെടുത്തിയത് ജീവകാരുണ്യ നടപടിയാണെന്നായിരുന്നു ജയരാജന്റെ പ്രതികരണം. തൊഴിലാളികളെ സ്ഥിരപെടുത്തിയത് പി.എസ്.സി നിയമനം നടത്തുന്ന തസ്തികകളില്‍ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം.ബി രാജേഷിന്റെ ഭാര്യയുടെ നിയമനം സംബന്ധിച്ച വിവാദത്തെക്കുറിച്ച് അറിയില്ലെന്നും എം.ബി രാജേഷിന്റെ ഭാര്യയെന്നത് ജോലി ലഭിക്കാനുള്ള അയോഗ്യതയല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എം.ബി. രാജേഷിന്റെ ഭാര്യയ്ക്ക് സംസ്കൃത സര്‍വകലാശാലയിൽ നിയമനം നൽകിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വിവാദമുയര്‍ന്നിരുന്നു. പിന്നാലെ സ്കോൾ കേരളയിൽ റഹീമിന്റെ സഹോദരി ഉള്‍പ്പെടെ പാർട്ടി പ്രവർത്തകർക്കും സി.പി.എമ്മുമായി അടുപ്പമുള്ളവര്‍ക്കും നിയമനം സ്ഥിരപ്പെടുത്തിയെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.