LiveTV

Live

Kerala

'തമ്പുരാക്കന്മാർക്ക് മുന്നിൽ മതേതര സർട്ടിഫിക്കറ്റിനായി യാചിക്കില്ല' അബ്ദുന്നാസിർ മഅ്ദനി

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്

'തമ്പുരാക്കന്മാർക്ക് മുന്നിൽ മതേതര സർട്ടിഫിക്കറ്റിനായി യാചിക്കില്ല'  അബ്ദുന്നാസിർ മഅ്ദനി

തനിക്കെതിരെ മോശം പരാമർശം നടത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ, മുസ്‍ലിം ലീഗ് നേതാക്കളായ എൻ.ശംസുദ്ദീൻ എം.എൽ.എ, അബ്ദുറഹ്‌മാൻ രണ്ടത്താണി എന്നിവർക്ക് മറുപടിയുമായി പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

''ഒരാൾ ഇങ്ങനെ പറയുന്നു അതും പൊലീസ് ഉദ്യോഗസ്ഥരുടെ സമ്മേളനത്തിൽ. മറ്റൊരാൾ ആന വായ കൊണ്ട് കയ്യും കാലും തല്ലിയൊടിച്ചു എന്നു വീമ്പിളക്കുന്നു. ഈ വിശുദ്ധ തമ്പുരാക്കന്മാരിൽ ഒരാളുടെ മുന്നിലും മതേതര സർട്ടിഫിക്കറ്റിന് വേണ്ടി ഒരിക്കലും ഞാൻ യാചിക്കുകയില്ല '' അബ്ദുന്നാസിർ മഅ്ദനി ഫേസ്ബുക്കിൽ കുറിച്ചു.

ഒരാൾ ഇങ്ങനെ പറയുന്നു അതും പോലീസ് ഉദ്യോഗസ്ഥരുടെ സമ്മേളനത്തിൽ! മറ്റൊരാൾ "ആന" വായ കൊണ്ട് "കയ്യും കാലും തല്ലിയൊടിച്ചു" എന്നു...

Posted by Abdul Nasir Maudany on Friday, February 5, 2021

ഈ മൂന്നു പേരുടെ വസതികളിലേക്ക് പി.ഡി.പി പ്രവർത്തകർ കഴിഞ്ഞദിവസം പ്രതിഷേധമാർച്ച് നടത്തിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം-

ഒരാൾ ഇങ്ങനെ പറയുന്നു അതും പോലീസ് ഉദ്യോഗസ്ഥരുടെ സമ്മേളനത്തിൽ. മറ്റൊരാൾ ആന വായ കൊണ്ട് കയ്യും കാലും തല്ലിയൊടിച്ചു എന്നു വീമ്പിളക്കുന്നു ഇനി, ആരെയും ഒരിക്കലും ഒരുപദ്രവവും ഏൽപിച്ചിട്ടില്ലാത്ത പശു മാർക്ക് സമാധാനവാദികൾ പുലമ്പുന്നത് 'അറുതീവ്രവാദി' യാണെന്ന്.... എന്തായാലും ഈ അശുദ്ധ തമ്പുരാക്കന്മാരിൽ ഒരാളുടെ മുന്നിലും ഒരു 'മതേതര' സർട്ടിഫിക്കറ്റിന് വേണ്ടി ഒരിക്കലും ഞാൻ യാചിക്കുകയില്ല, ഇവിടുന്നു ഫാസിസം സമ്മാനിക്കുന്നത് മരണമാണെങ്കിൽ പോലും... ഉറപ്പ്! ഇൻഷാഅല്ലാഹ്..