മത്സരിക്കാനില്ലെന്ന് വി. അബ്ദുറഹ്മാൻ എംഎൽഎ; തീരുമാനം പാർട്ടിയെ അറിയിച്ചു
നിലവില്‍ താനൂര്‍ മണ്ഡലം എം.എല്‍.എയാണ് വി. അബ്ദുറഹ്മാൻ.

നിയമസഭ തെരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിക്കാനില്ലെന്ന് താനൂർ എം.എൽ.എ വി.അബ്ദുറഹ്മാൻ. ഇക്കാര്യം പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നും ഇനി പാർട്ടി നിർദ്ദേശം അനുസരിച്ച് തുടർ കാര്യങ്ങൾ തീരുമാനിക്കുമെന്നും അബ്ദുറഹ്മാൻ മീഡിയവണിനോട് പറഞ്ഞു.
തിരൂരിൽ മത്സരിക്കാൻ സന്നദ്ധനാണോ എന്ന ചോദ്യത്തിന്, തിരൂരോ താനൂരോ എന്നുള്ളതല്ല വിഷയമെന്നും മറിച്ച് വ്യക്തിപരമായി മത്സരരംഗത്ത് നിന്ന് മാറി നിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തീരുമാനത്തിന് പിന്നില്‍ മത്സരിക്കാനുള്ള വിമുഖത മാത്രമാണെന്നും മറ്റ് കാരണങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റ് കാര്യങ്ങൾ പാർട്ടി നിർദേശിക്കുന്നത് പ്രകാരം ചെയ്യുമെന്നും വി. അബ്ദുറഹ്മാൻ എം.എൽ.എ മീഡിയവണിനോട് പറഞ്ഞു.
ഇടത് പക്ഷ ജനാധിപത്യ മുന്നണിയിൽ സംതൃപ്തനാണ്. ഇനി പാർട്ടി നിർദ്ദേശം പരിഗണിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ താനൂര്‍ മണ്ഡലം എം.എല്‍.എയാണ് വി. അബ്ദുറഹ്മാൻ.