LiveTV

Live

Kerala

സിപിഎം നേതാക്കൾക്ക് പോലുമില്ലാത്ത എന്ത് പ്രയാസമാണ് ഷാനിമോൾ ഉസ്മാന്; മുഖ്യമന്ത്രിക്കെതിരായ ജാതീയ പരാമർശത്തെ ന്യായീകരിച്ച് കെ.സുധാകരൻ

ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ എന്നാണ് കണ്ണൂരില്‍ കെ.സുധാകരന്‍ പറഞ്ഞത്

സിപിഎം നേതാക്കൾക്ക് പോലുമില്ലാത്ത എന്ത് പ്രയാസമാണ് ഷാനിമോൾ ഉസ്മാന്; മുഖ്യമന്ത്രിക്കെതിരായ ജാതീയ പരാമർശത്തെ ന്യായീകരിച്ച് കെ.സുധാകരൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരായ ജാതീയ പരാമർശത്തെ ന്യായീകരിച്ച് കോൺഗ്രസ് നേതാവ് കെ.സുധാകരൻ. മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ചില്ല, ഒരു തൊഴിൽ വിഭാഗത്തെ കുറിച്ച് പറയുന്നത് എങ്ങനെ അപമാനമാകുമെന്നും സുധാകരൻ ചോദിച്ചു.

വിവാദ പ്രസ്താവന പിൻവലിക്കണമെന്ന് പറഞ്ഞ ഷാനിമോൾ ഉസ്മാനെതിരെയും കെ.സുധാകരൻ രൂക്ഷ വിമർശനം നടത്തി. സിപിഎം നേതാക്കൾക്ക് പോലുമില്ലാത്ത എന്ത് പ്രയാസമാണ് ഷാനിമോൾ ഉസ്മാന്. ഷാനിമോൾക്കെതിരെ കെപിസിസിക്ക് പരാതി നൽകിയിട്ടുണ്ടെന്നും സുധാകരൻ ഡൽഹിയിൽ പറഞ്ഞു. കെ സുധാകരനുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. കെ.സി വേണുഗോപാലും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ചെത്തുകാരന്‍റെ കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ എന്നാണ് കണ്ണൂരില്‍ കെ.സുധാകരന്‍ പറഞ്ഞത്. ചെത്തുകാരന്‍റെ കുടുംബത്തില്‍ നിന്ന് വന്ന് ഹെലികോപ്ടര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നും സുധാകരന്‍ പറഞ്ഞു. തലശേരിയില്‍ നടന്ന കോണ്‍ഗ്രസ് പൊതുയോഗത്തിലായിരുന്നു സുധാകരന്‍റെ വിവാദ പ്രസംഗം.