സംവരണം പുനഃക്രമീകരിക്കണമെന്ന് മുസ്ലിം സംഘടനകൾ
മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിലാണ് മുസ്ലിം സംഘടനകൾ ആവശ്യമുന്നയിച്ചത്

വിദ്യാഭ്യാസ തൊഴിൽ മേഖലയിലെ പ്രാതിനിന്യം കണക്കാക്കി സംവരണം പുനഃക്രമീകരിക്കണമെന്ന് മുസ്ലിം സംഘടനകൾ. മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിലാണ് മുസ്ലിം സംഘടനകൾ ആവശ്യമുന്നയിച്ചത്. ന്യൂനപക്ഷ പദ്ധതികൾ സംബന്ധിച്ച വിവാദങ്ങൾ അവസാനിപ്പിക്കാൻ ധവള പത്രം പുറത്തിറക്കുമെന്നും മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടു.
'വഖഫ് ബോർഡ് ', ഓർഫനേജ് കൺട്രോൾ ബോർഡ് എന്നിവയിൽ സമസ്തക്ക് പ്രാതിനിധ്യമില്ലെന്ന പരാതി സമസ്ത നേതാക്കൾ യോഗത്തിൽ ഉന്നയിച്ചു. വിവിധ മുസ് ലിം സംഘടനകളെ പ്രതിനിധീകരിച്ച് കാന്തപുരം എ പി അബൂബക്കർ മുസലിയാർ, ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, ശൈഖ് മുഹമ്മദ് കാരക്കുന്ന് തുങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിൽ ക്ഷണിക്കാതിരുന്ന ജമാഅത്തെ ഇസ്ലാമി പ്രതിനിധികളും ഓൺലൈനായി നടന്ന യോഗത്തിൽ പങ്കെടുത്തു.