കാലടി സര്‍വ്വകലാശാലയില്‍ റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് എം.ബി രാജേഷിന്റെ ഭാര്യക്ക് നിയമനം
നിയമനം റദ്ദാക്കണമെന്ന് വി.സിക്ക് ഇന്‍ര്‍വ്യൂ ബോർഡംഗങ്ങളുടെ കത്ത്
കാലടി സർവകലാശാല മലയാളം വിഭാഗത്തിൽ എം. ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയ്ക്ക് നിയമനം നൽകിയത് വിവാദത്തിൽ. നിനിതയുടെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്റർവ്യൂ ബോർഡംഗങ്ങൾ വിസിക്ക് കത്തയച്ചു.
ഇന്റർവ്യൂ ബോർഡിലെ 3 അംഗങ്ങളാണ് വിസിക്ക് പരാതി നൽകിയത്. അഭിമുഖത്തിൽ ഒന്നാം സ്ഥാനത്തെത്തിയവർക്കല്ല നിയമനം നൽകിയതെന്നാണ് പരാതി. നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സെവ് യൂണിവേഴ്സിറ്റിയും ഗവർണർക്കും പരാതി നൽകിയിട്ടുണ്ട്.
കാലടി സര്‍വ്വകലാശാലയില്‍ മലയാള വിഭാഗത്തിലേക്ക് കഴിഞ്ഞ ദിവസം അഭിമുഖം നടക്കുകയും നിയമനം അംഗീകരിക്കുകയും ചെയ്തിരുന്നു. മലയാള വിഭാഗത്തില്‍ മുസ്ലിം സംവരണ വിഭാഗത്തില്‍ ഒരു ഒഴിവാണ് ഉണ്ടായിരുന്നത്. റാങ്ക് ലിസ്റ്റ് പ്രകാരം നിയമനം നല്‍കിയിരിക്കുന്നത് പാലക്കാട് മുന്‍ എംപി എം ബി രാജേഷിന്റെ ഭാര്യയായ നിനിത കണിച്ചേരിക്കാണ്.
അഭിമുഖം നടത്തിയ അംഗങ്ങളിലെ മൂന്ന് പേര് തങ്ങള്‍ നല്കിയ മാര്‍ക്കിന്റെ മാനദണ്ഡത്തിലല്ല നിയമനം നടത്തിയത് എന്ന് വിസിക്ക് പരാതിയുമായി വന്നപ്പോഴാണ് നിയമനത്തിലെ അട്ടിമറി പുറത്തായതും വിവാദമുയര്‍ന്നതും.
പിഎസ്സി കോളേജ് അധ്യാപകര്‍ക്ക് നടത്തിയ, 253 പേര് മാത്രമുള്ള പരീക്ഷാ റാങ്ക് ലിസ്റ്റില്‍ 212ാം റാങ്കാണ് നിനിതയ്ക്കുള്ളത്. എന്നാല്‍ ഈ റാങ്ക് ലിസ്റ്റില്‍ 50 താഴെ റാങ്കുള്ള പലരും ഈ അഭിമുഖത്തിനെത്തിയിരുന്നു. ആ നിലവാരവും നിയമനത്തില്‍ പരിഗണിക്കപ്പെട്ടില്ലെന്നും സെവ് യൂണിവേഴ്സിറ്റിയുടെ പരാതിയിലുണ്ട്.