കോണ്‍ഗ്രസിനെ നയിക്കുന്നത് സംഘപരിവാർ ആശയങ്ങള്‍; മുഖ്യമന്ത്രിക്കെതിരായ കെ.സുധാകരന്റെ പരാമർശത്തിനെതിരെ ഡി.വൈ.എഫ്.ഐ
ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന് ഹെലികോപ്ടര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന് എന്നും സുധാകരന് പറഞ്ഞു

മുഖ്യമന്ത്രിക്കെതിരായ കെ.സുധാകരന് എം.പിയുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് ഡിവൈഎഫ്ഐ. കോണ്‍ഗ്രസിനെ നയിക്കുന്നത് സംഘപരിവാർ ആശയങ്ങളാണെന്നും വിഷം വമിക്കുന്ന ജാതി ബോധമാണ് കോണ്‍ഗ്രസിന്റേതെന്നും ഡിവൈഎഫ്ഐ പറഞ്ഞു. സുധാകരന്റേത് വ്യക്തിപരമായ ജൽപനമല്ലെന്നും ഡിവൈഎഫ്ഐ വിമർശിച്ചു.
അതേസമയം, മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ചില്ലെന്നും, ഒരു തൊഴിൽ വിഭാഗത്തെ കുറിച്ച് പറയുന്നത് എങ്ങനെ അപമാനമാകുമെന്നും സുധാകരൻ ചോദിച്ചു. വിവാദ പ്രസ്താവന പിൻവലിക്കണമെന്ന് പറഞ്ഞ ഷാനിമോൾ ഉസ്മാനെതിരെയും കെ സുധാകരൻ രൂക്ഷ വിമർശനം നടത്തി.
ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ എന്നാണ് കണ്ണൂരില്‍ കെ.സുധാകരന് പറഞ്ഞത്. ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന് ഹെലികോപ്ടര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന് എന്നും സുധാകരന് പറഞ്ഞു. തലശേരിയില്‍ നടന്ന കോണ്‍ഗ്രസ് പൊതുയോഗത്തിലായിരുന്നു സുധാകരന്റെ വിവാദ പ്രസംഗം.