LiveTV

Live

Kerala

മീഡിയവണിനും മാധ്യമത്തിനും സ്കൂൾ കലോത്സവ മാധ്യമ പുരസ്കാരം; ഷിദ ജഗത്ത് മികച്ച റിപ്പോര്‍ട്ടര്‍

മികച്ച റിപ്പോർട്ടറായി മീഡിയവൺ പ്രിൻസിപ്പൽ കറസ്പോണ്ടന്‍റ് ഷിദ ജഗത്തിനെ തെരഞ്ഞെടുത്തു.

മീഡിയവണിനും മാധ്യമത്തിനും സ്കൂൾ കലോത്സവ മാധ്യമ പുരസ്കാരം; ഷിദ ജഗത്ത് മികച്ച റിപ്പോര്‍ട്ടര്‍

60ആമത് സംസ്ഥാന സ്കൂൾ കലോത്സവ മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച റിപ്പോർട്ടറായി മീഡിയവൺ പ്രിൻസിപ്പൽ കറസ്പോണ്ടന്‍റ് ഷിദ ജഗത്തിനെ തെരഞ്ഞെടുത്തു. 'നിദിയ എന്ന എട്ടാം ക്ലാസുകാരി' എന്ന വാർത്തക്കാണ് അവാർഡ്.

മികച്ച ഓൺലൈൻ കവറേജിനുള്ള പുരസ്കാരം മാധ്യമം ഓൺലൈന് ആണ്. 20,000 രൂപയും ശിൽപവുമാണ് പുരസ്കാരം. ഫെബ്രുവരി 18ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഓഡിറ്റോറിയത്തിൽ വെച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്യും.