LiveTV

Live

Kerala

പി.എസ്‍.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി; സി-ഡിറ്റില്‍ കൂട്ട സ്ഥിരപ്പെടുത്തല്‍

ക്രൈസ്തവ നാടാർ സമുദായത്തെ പൂർണമായും ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെടുത്തും

പി.എസ്‍.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി; സി-ഡിറ്റില്‍ കൂട്ട സ്ഥിരപ്പെടുത്തല്‍

ഈ മാസം അവസാനിക്കുന്ന പി.എസ്‍.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി. ആറ് മാസത്തേക്ക് ആണ് കാലാവധി നീട്ടിയത്. സി-ഡിറ്റിലെ 115 താൽക്കാലിക, കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തും. ക്രൈസ്തവ നാടാർ സമുദായത്തെ പൂർണമായും ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെടുത്തും. മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം.

പല പി.എസ്.സി റാങ്ക് ലിസ്റ്റുകളില്‍ നിന്നും നാമമാത്രമായ നിയമനം മാത്രമാണ് നടന്നതെന്ന് പരാതിയുണ്ടായിരുന്നു. റാങ്ക് ഹോള്‍ഡേഴ്സ് പലയിടങ്ങളിലും പ്രതിഷേധവുമായി രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് ആഗസ്ത് 31 വരെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയത്.

അതേസമയം പിൻവാതിൽ നിയമനങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് തിരുവനന്തപുരത്ത് പി.എസ്.സി ഓഫീസിലേക്ക് മാർച്ച് നടത്തി. പിൻവാതിൽ നിയമനങ്ങൾക്ക് സമീപിക്കുക എകെജി സെന്‍റർ എന്ന ബോർഡും യൂത്ത് കോൺഗ്രസ് പി.എസ്.സി ഓഫീസിന് മുന്നിൽ സ്ഥാപിച്ചു.