LiveTV

Live

Kerala

തൃത്താലയില്‍ അമ്മയും മക്കളും കിണറ്റില്‍ മരിച്ച നിലയില്‍

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം

തൃത്താലയില്‍ അമ്മയും മക്കളും കിണറ്റില്‍ മരിച്ച നിലയില്‍

പാലക്കാട് തൃത്താലയിൽ അമ്മയെയും മക്കളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചായത്ത് ആലൂർ കയറ്റം ആട്ടയിൽപടി കുട്ടി അയ്യപ്പന്‍റെ മകൾ ശ്രീജ,(28) മക്കളായ അഭിഷേക് (6) വയസ്, അഭിനവിനെയും (4) മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് 5.30 മുതല്‍ അമ്മയെയും മക്കളെയും കാണാതായിരുന്നു. ഇന്ന് രാവിലെ ശ്രീജയുടെ വീട്ടിലെ വീട്ടുകിണറ്റിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തൃത്താല പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്.