LiveTV

Live

Kerala

നേമത്ത് ഏത് ഉന്നതന്‍ വന്നാലും ബി.ജെ.പി തന്നെ ജയിക്കുമെന്ന് കുമ്മനം

താന്‍ മത്സരിക്കുന്ന കാര്യം കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും കുമ്മനം വ്യക്തമാക്കി

നേമത്ത് ഏത് ഉന്നതന്‍ വന്നാലും ബി.ജെ.പി തന്നെ ജയിക്കുമെന്ന് കുമ്മനം

ശബരിമല വിഷയത്തിൽ ഒത്തുകളിച്ചത് എൽ.ഡി.എഫും യു.ഡി.എഫുമെന്ന് ബി.ജെ.പി നേതാവും മിസോറം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരൻ. കേരള നിയമസഭയിൽ യു.ഡി.എഫ് എന്തുകൊണ്ട് നിയമം കൊണ്ടുവന്നില്ല. എൽ.ഡി.എഫ് സർക്കാർ ശബരിമല വിശ്വാസത്തെ ധ്വംസനം ചെയ്‍തുവെന്നും കുമ്മനം ആരോപിച്ചു.

ശബരിമലക്ക് വേണ്ടി യു.ഡി.എഫ് ഒന്നും ചെയ്തിട്ടില്ല. ഒരാള്‍ പോലും സമരം ചെയ്തിട്ടില്ല. ബി.ജെ.പിയില്‍ വിഭാഗീയതയില്ല. പ്രചരണം മാത്രമാണത്. സംഘടനാപരമായ പ്രശ്നമുണ്ടെങ്കില്‍ പരിഹരിക്കുമെന്നും കുമ്മനം പറഞ്ഞു. താന്‍ മത്സരിക്കുന്ന കാര്യം കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും കുമ്മനം വ്യക്തമാക്കി. വ്യക്തിപരമായി മത്സരിക്കാന്‍ താല്‍പര്യമില്ല. നേമത്ത് ഏത് ഉന്നതന്‍ വന്നാലും ബി.ജെ.പി വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.