ഹൈക്കോടതി ജഡ്ജിയുടെ കാറില്‍ കരിഓയിൽ ഒഴിച്ച സംഭവം: ന്യായാധിപൻമാരുടെയും കോടതിയുടെയും സുരക്ഷ വർധിപ്പിക്കണം
സമ്മര്‍ദ്ദം ചെലുത്തി നടപടികള്‍ ത്വരിതപ്പെടുത്താമെന്നോ അനുകൂല ഉത്തരവുകള്‍ സമ്പാദിക്കാമെന്നോയുള്ള വ്യാമോഹമാണ് ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തിന് പിന്നിലുള്ളത്.

ന്യായാധിപൻമാരുടെയും കോടതിയുടെയും സുരക്ഷ വർധിപ്പിക്കണമെന്ന് കേരള ജുഡീഷ്യൽ ഓഫീസേഴ്സ് അസോഷിയേഷൻ. ഹൈക്കോടതി ജഡ്ജിയുടെ കാറിന് നേരെ കരി ഓയിൽ പ്രയോഗം നടത്തിയ പശ്ചാതലത്തിലാണ് ആവശ്യം.
സമ്മര്‍ദ്ദം ചെലുത്തി നടപടികള്‍ ത്വരിതപ്പെടുത്താമെന്നോ അനുകൂല ഉത്തരവുകള്‍ സമ്പാദിക്കാമെന്നോയുള്ള വ്യാമോഹമാണ് ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തിന് പിന്നിലുള്ളത്. ന്യായാധിപന്മാര്ക്കും കോടതികള്‍ക്കും സ്വതന്ത്ര്യവും നിഷ്പപക്ഷവുമായി കടമ നിര്‍വഹിക്കാന്‍ മതിയായ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും കേരള ജുഡീഷ്യൽ ഓഫീസേഴ്സ് അസോഷിയേഷൻ പറയുന്നു.