LiveTV

Live

Kerala

എറണാകുളത്ത് ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരി ഓയിൽ ഒഴിച്ചു

ജസ്നയുടെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം

എറണാകുളത്ത് ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരി ഓയിൽ ഒഴിച്ചു

എറണാകുളത്ത് ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരി ഓയിൽ ഒഴിച്ചു. ജസ്നയുടെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കരിയോയിൽ ഒഴിച്ച എരുമേലി സ്വദേശി രഘുനാഥൻ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ജസ്റ്റിസ് ഷെര്‍സിയുടെ വാഹനത്തിലാണ് ഇന്ന് രാവിലെ കരി ഓയില്‍ ഒഴിച്ചത്. ഹൈക്കോടതിയുടെ ഒന്നാം ഗേറ്റിന് സമീപം വാഹനമെത്തുമ്പോഴാണ് സംഭവം.