ശബരിമല വിഷയത്തിൽ സി.പി.എമ്മും ബി.ജെ.പിയും ഒത്തുകളിക്കുന്നു : ചെന്നിത്തല
മുഖ്യമന്ത്രി പിണറായി വിജയനാണ് വർഗീയ ചേരിതിരിവിന് തുടക്കമിട്ടതെന്നു ചെന്നിത്തല പറഞ്ഞു

ശബരിമല വിഷയത്തിൽ സി.പിഎമ്മും ബി.ജെ.പിയും ഒന്നും മിണ്ടുന്നില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് കാരണമാണ് ഈ നിശബ്ദതയെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസം സംരക്ഷിക്കാൻ നിയമ നിർമ്മാണം നടത്താൻ ബി.ജെ.പി തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു. ശബരിമല വിഷയത്തിൽ സി.പിഎമ്മിന്റേത് ആത്മാർത്ഥത ഇല്ലാത്ത നിലപാടാണ്. തങ്ങൾ അധികാരത്തിലെത്തിയാൽ ശബരിമല വിഷയത്തിൽ നിയമനിർമ്മാണം നടത്തുമെന്നും ചെന്നിത്തല ആവർത്തിച്ചു.
കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജി വയ്ക്കും
മുഖ്യമന്ത്രി പിണറായി വിജയനാണ് വർഗീയ ചേരിതിരിവിന് തുടക്കമിട്ടതെന്നു അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന്റെ പരാജയമാണ് ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ അപമാനിക്കപ്പെട്ടതായി ചലച്ചിത്ര പ്രവർത്തകർ തന്നോട് പറഞ്ഞതായി ചെന്നിത്തല പറഞ്ഞു. വിളിച്ചു വരുത്തി അപമാനിച്ചുവെന്ന് അവർ പറഞ്ഞു.
കോവിഡ് പ്രോട്ടോകോൾ യഥാർത്ഥത്തിൽ ലംഘിക്കപ്പെട്ടത് മന്ത്രിമാരുടെ അദാലത്തിലാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾ പരിപാടി നടത്തുമ്പോൾ കോവിഡിന്റെ പേര് പറഞ്ഞു വിരട്ടാൻ നോക്കണ്ടായെന്നും അദ്ദേഹം പറഞ്ഞു. പാർട്ടികാരെ പിൻവാതിലിലൂടെ സ്ഥിര പെടുത്തനുള്ള നീക്കം ആപത്ക്കരമാണെന്നും ചെന്നിത്തല പറഞ്ഞു.