LiveTV

Live

Kerala

കുന്നത്ത്നാട് സീറ്റിൽ വിജയസാധ്യതയുണ്ട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാവർത്തിച്ച് ട്വന്‍റി 20

മുന്നണികളുമായി ധാരണയുണ്ടാക്കിയാലും ട്വന്‍റി 20 സ്ഥാനാർഥിയാകും മത്സരിക്കുക.

കുന്നത്ത്നാട് സീറ്റിൽ  വിജയസാധ്യതയുണ്ട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാവർത്തിച്ച് ട്വന്‍റി 20

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ആവർത്തിച്ച് ട്വന്‍റി 20. കുന്നത്ത്നാട് സീറ്റിൽ വിജയസാധ്യതയുണ്ട്. സഖ്യത്തിനായി മൂന്ന് മുന്നണികളും സമീപിച്ചിട്ടുമുണ്ട്. ചർച്ചകൾ ഇപ്പോഴും നടക്കുന്നു.

മുന്നണികളുമായി ധാരണയുണ്ടാക്കിയാലും ട്വന്‍റി-ട്വന്‍റി സ്ഥാനാർഥിയാകും മത്സരിക്കുക. സ്ഥാനാർഥികളായി പരിഗണിക്കുന്നവർ ഉയർന്ന യോഗ്യതയുള്ളവരായിരിക്കുമെന്നും ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ് മീഡിയവണിനോട് പറഞ്ഞു. മുന്നണി ധാരണ ചര്‍ച്ചകള്‍ക്കായി യു.ഡി.എഫ് നേതാക്കൾ നേരിട്ടെത്തിയിരുന്നുവെന്നും സാബു എം. ജേക്കബ് പറഞ്ഞു.