LiveTV

Live

Kerala

കെ.എം. ബഷീറിന്‍റെ മരണം; അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ ശ്രീറാം വെങ്കിട്ടരാമന് നല്‍കാമെന്ന് കോടതി

തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നിർദ്ദേശം നൽകിയത്

കെ.എം. ബഷീറിന്‍റെ മരണം; അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ ശ്രീറാം വെങ്കിട്ടരാമന് നല്‍കാമെന്ന് കോടതി

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ മുഖ്യപ്രതിയായ ശ്രീറാം വെങ്കിട്ടരാമന് നൽകാമെന്ന് കോടതി. ദൃശ്യങ്ങളുടെ പകർപ്പ് ആണ് പ്രതിയായ ശ്രീറാം വെങ്കിട്ട റാമിന് നൽകാന്‍ കോടതി നിർദേശം നല്‍കിയത്. പകർപ്പ് നൽകുന്നതിന് സാങ്കേതിക തടസമില്ലെന്ന് ഫോറൻസിക് ഡയറക്ടർ കോടതിയെ അറിയിച്ചു. പകർപ്പ് നൽകാൻ സൈബർ സെൽ ഡി.വൈഎസ്.പി നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നിർദ്ദേശം നൽകിയത്.

2019 ഓഗസ്റ്റ് 3ന് പുലർച്ചെയാണു ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാർ മ്യൂസിയത്തിനു മുന്നിലെ റോഡിൽ ബഷീറിനെ ഇടിച്ചു വീഴ്ത്തിയത്. മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ, മോട്ടർ വാഹന നിയമ ലംഘനം, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകളാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.