LiveTV

Live

Kerala

കേരളം കോണ്‍ഗ്രസ് മുക്തമാകും: കെ സുരേന്ദ്രന്‍

തെരഞ്ഞെടുപ്പിന് ശേഷം കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് വരുമെന്നും മീഡിയവണ്‍ പരിപാടിയായ നായകതന്ത്രത്തില്‍ സുരേന്ദ്രന്‍ വ്യക്തമാക്കി

കേരളം കോണ്‍ഗ്രസ് മുക്തമാകും: കെ സുരേന്ദ്രന്‍

കേരളം ഉടന്‍ തന്നെ കോണ്‍ഗ്രസ് മുക്തമാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അത് സ്വയം സംഭവിക്കുമെന്നും ബിജെപി അതിനായി ഒന്നും ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന്‍റെ അടിത്തറ തീര്‍ന്നു. കോണ്‍ഗ്രസ് നിലനില്‍ക്കുന്നത് ഘടകകക്ഷികളുടെ ബലത്തിലാണ്. പിണറായി സര്‍ക്കാരിനെ കോണ്‍ഗ്രസ് വേണ്ട രീതിയില്‍ എതിര്‍ത്തില്ലെന്നും പ്രശ്നങ്ങള്‍ ഏറ്റെടുത്തത് ബിജെപിയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. തെരഞ്ഞെടുപ്പിന് ശേഷം കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് വരുമെന്നും മീഡിയവണ്‍ പരിപാടിയായ നായകതന്ത്രത്തില്‍ സുരേന്ദ്രന്‍ വ്യക്തമാക്കി.